|    Aug 21 Mon, 2017 7:32 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മല്‍സ്യ സംസ്‌കരണ ശാലയില്‍ ബാലവേല; ഇതരസംസ്ഥാന പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവാത്തവര്‍

Published : 29th August 2016 | Posted By: SMR

മട്ടാഞ്ചേരി: ബാലവേല എന്ന സംശയത്തെ തുടര്‍ന്ന് തോപ്പുംപടിയിലെ മല്‍സ്യ സംസ്‌കരണശാലയില്‍ നിന്നു കണ്ടെത്തിയ ഇതരസംസ്ഥാന പെണ്‍കുട്ടികളില്‍ പകുതിയും പ്രായപൂര്‍ത്തി എത്താത്തവരാണെന്ന് പരിശോധനയില്‍ വ്യക്തമായി.
ഇന്നലെ മുഴുവന്‍ പേരുടെയും പരിശോധനാഫലം ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതര്‍ക്ക് ലഭിച്ചു.
കഴിഞ്ഞ ദിവസമാണ് പള്ളുരുത്തി പോലിസും തോപ്പുംപടി പോലിസും മല്‍സ്യ സംസ്‌കരണശാലയില്‍ പരിശോധന നടത്തി ഇവിടെ തൊഴിലെടുക്കുന്ന 43 പെണ്‍കുട്ടികളെ പ്രായപൂര്‍ത്തി ആവാത്തവരാണെന്ന സംശയത്തെ തുടര്‍ന്ന് പള്ളുരുത്തി പ്രത്യാശാ ഭവനിലേക്കും കാക്കനാട് ചൈല്‍ഡ് ഹോമിലേക്കും മാറ്റിയിരുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മുഴുവന്‍ കുട്ടികളുടെയും പ്രായനിര്‍ണയ പരിശോധന നടന്നത്. ഇതില്‍ 13 ഒഡീഷ സ്വദേശികളും 13 ആന്ധ്ര സ്വദേശികളുമാണ് പ്രായപൂര്‍ത്തി എത്താത്തവരാണെന്ന് തെളിഞ്ഞത്. അതിനാല്‍ ഇവരെ നാട്ടിലേക്ക് തിരിച്ച് അയക്കുന്നത് വൈകും.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ റിപോര്‍ട്ട് സര്‍ക്കാരിന് നല്‍കും. സര്‍ക്കാരാണ് ഇവരുടെ കാര്യത്തില്‍ നടപടിയെടുക്കേണ്ടത്. പ്രായപൂര്‍ത്തി എത്തിയവരാണെന്ന് കണ്ടെത്തിയ മറ്റു 47 പേര്‍ക്ക് മല്‍സ്യ സംസ്‌കരണശാലയില്‍ തൊഴിലെടുക്കുന്ന കാര്യത്തില്‍ തൊഴില്‍ വകുപ്പാണ് ഇനി തീരുമാനം എടുക്കേണ്ടത്.
കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാരനായ അരൂര്‍ സ്വദേശി വേണുഗോപാലിനെതിരേ പോലിസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക