|    Jun 23 Sat, 2018 11:31 pm
FLASH NEWS

മല്‍സ്യ സംസ്‌കരണശാലയിലെമാലിന്യത്തിനെതിരേ പ്രതിഷേധംമല്‍സ്യ സംസ്‌കരണശാലയിലെമാലിന്യത്തിനെതിരേ പ്രതിഷേധം

Published : 18th January 2017 | Posted By: fsq

 

പൂച്ചാക്കല്‍: പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ വാരിക്കാട് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ മല്‍സ്യ സംസ്‌കരണശാലക്കെതിരേ ഒരു വിഭാഗം പ്രദേശവാസികള്‍ രംഗത്ത്്. എന്നാല്‍ അറുപതോളം കുടുംബങ്ങളുടെ ജീവിത മാര്‍ഗമായ മല്‍സ്യ സംസ്‌കരണശാല നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്്് മറ്റൊരു വിഭാഗം പ്രദേശവാസികളും രംഗത്തെത്തി. ഇവിടെ നിന്നുള്ള ദുര്‍ഗന്ധവും മലിന ജലവും പുറത്തേക്ക് വരുന്നത് രോഗങ്ങള്‍ പടരാന്‍ സാഹചര്യമൊരുക്കും. മാത്രമല്ല ഇവിടെ നിന്നുള്ള മലിനവായുവാണ് പ്രദേശവാസികള്‍ ശ്വസിക്കുന്നത്. കുഴല്‍ കിണറുകളെയും മറ്റും ആശ്രയിക്കുന്നവര്‍ക്ക് മല്‍സ്യ സംസ്‌കരണശാല ഭാവിയില്‍ ദോഷം ചെയ്യും. മലിനജലം കായലിലേക്ക് ഒഴുക്കുന്നതിനാല്‍ മല്‍സ്യ സമ്പത്തിനും ഭീഷണിയാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരപരിപാടിയുമായി മുന്നോട്ട് പോവുമെന്ന് പരാതിക്കാര്‍ വ്യക്തമാക്കി. എന്നാല്‍ സ്ഥാപന ഉടമയോടുള്ള വ്യക്തി വൈരാഗ്യമൂലമാണ് മല്‍സ്യ്യ സംസ്‌കരണശാലക്കെതിരേ ചിലര്‍ രംഗത്ത് വരാന്‍ കാരണമെന്ന്് ഒരു വിഭാഗം ആരോപിക്കുന്നു. ഇവിടെ നിന്നുള്ള മലിനജലം ശേഖരിക്കുന്നതിന് സംഭരണികള്‍ സ്ഥാപിച്ചിടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു കൂട്ടരെയും പങ്കെടുപ്പിച്ച്് പാണാവള്ളി പഞ്ചായത്ത് ജനപ്രതിനിധികളുടെ സാനിധ്യത്തില്‍ ചര്‍ച്ച നടത്തി. പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് മല്‍സ്യ സംസ്‌കരണശാലകള്‍തിരേ നടപടി സ്വീകരിക്കാത്ത പക്ഷം ഈ സ്ഥാപനത്തിനെതിരേയും നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി. മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss