|    Oct 16 Tue, 2018 3:16 pm
FLASH NEWS

മല്‍സ്യ വിത്തുല്‍പാദനം 12.5 കോടിയിലെത്തിക്കും: മന്ത്രി

Published : 11th September 2017 | Posted By: fsq

 

പേരാമ്പ്ര: അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തിന് ആവശ്യമായ 12.5 കോടി മല്‍സ്യകുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനാവശ്യമായ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുമെന്ന്  ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിങ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. നവീകരിച്ച കല്ലാനോട് ശുദ്ധജല മല്‍സ്യ വിത്തുല്‍പാദന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 5 കോടി മല്‍സ്യക്കുഞ്ഞ് ഉല്‍പാദന ശേഷിയാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോ ള്‍ ഇത് 2.5 കോടിയായിരുന്നു. ആന്ധ്രയില്‍ നിന്നാണ് കേരളത്തിലെ കര്‍ഷകര്‍ മല്‍സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. വെള്ളയില്‍ ഹാര്‍ബറിന് 21 കോടിയുടെയും പുതിയാപ്പ, താനൂര്‍ ഹാര്‍ബറുകള്‍ക്ക് 14 കോടി വീതം രൂപയുടെയും നവീകരണത്തിന് ഭരണാനുമതി ആയതായും മന്ത്രി പറഞ്ഞു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എം കെ രാഘവന്‍ എംപി  മുഖ്യാതിഥിയായിരുന്നു. 4.1 കോടി രൂപ ചെലവില്‍ നവീകരിച്ച കല്ലാനോട് മല്‍സ്യ വിത്തുല്‍പാദന കേന്ദ്രത്തില്‍ വര്‍ഷത്തില്‍ 50 ലക്ഷം മല്‍സ്യ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിന്‍സി തോമസ്, ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത്. പ്രസിഡന്റ് ഷീജ ശശി, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ കെ അമ്മത്, ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സുനില്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ എന്‍ ജെ മാണി, അഹമ്മദ് കോയ മാസ്റ്റര്‍, വാര്‍ഡ് മെംബര്‍ കാര്‍ത്തിക വിജയന്‍, എം എം പ്രദീപന്‍, ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ് ചീഫ് എന്‍ജിനിയര്‍ പി കെ അനില്‍കുമാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss