|    Jan 18 Wed, 2017 11:37 pm
FLASH NEWS

മല്‍സ്യ മാര്‍ക്കറ്റ് നടത്തിപ്പുകാര്‍ക്ക് എതിരേ മനുഷ്യാവകാശ കമ്മീഷന്‍

Published : 26th August 2016 | Posted By: SMR

കോട്ടയം: ഏറ്റുമാനൂര്‍ മല്‍സ്യമാര്‍ക്കറ്റിലെ നടത്തിപ്പുകാര്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാതെ മലിനീകരണം തുടര്‍ന്നാല്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. മൂന്നു മാസത്തിനകം മല്‍സ്യ മാര്‍ക്കറ്റും പരിസരവും മാലിന്യമുക്തമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഏറ്റുമാനൂര്‍ നഗരസഭയ്ക്കു നിര്‍ദേശം നല്‍കി.
ഏറ്റുമാനൂര്‍ മല്‍സ്യമാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേയും മല്‍സ്യ മാര്‍ക്കറ്റിലെയും മാലിന്യങ്ങള്‍ യഥാസമയം ശേഖരിച്ച് നഗരസഭ ശരിയായ രീതിയില്‍ സംസ്‌കരണം നടത്തണമെന്നും നിര്‍ദേശമുണ്ട്. മാലിന്യ സംസ്‌കരണത്തിനു നഗരസഭ ഇന്‍സിനറേറ്റര്‍ ഉപയോഗിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഓടകള്‍ വൃത്തിയാക്കണം. യഥാസമയം ക്ലോറിനേഷന്‍ നടത്തണം. ഓടയില്‍ മാലിന്യം നിക്ഷേപിക്കാതിരിക്കാന്‍ നടപടി എടുക്കണം.
മലിനീകരണം ഉണ്ടാക്കുന്നവര്‍ക്കു നോട്ടീസ് നല്‍കി അവര്‍ക്കെതിരേ നടപടി എടുക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. അതിരമ്പുഴ പാറോലിക്കല്‍ പി എ മുഹമ്മദ് സാലി നല്‍കിയ പരാതിയിലാണ് ഉത്തരവ്. ഏറ്റുമാനൂര്‍ നഗരസഭ ശരിയായ രീതിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മീഷനില്‍ അയച്ച വിശദീകരണത്തില്‍ പറയുന്നു.
മല്‍സ്യ മാര്‍ക്കറ്റിലെ മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതി വിശേഷം ഉണ്ടെന്ന് ആര്‍ഡിഒ കമ്മീഷനെ അറിയിച്ചു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാനും സാധ്യതയുണ്ട്. മല്‍സ്യ മാര്‍ക്കറ്റിലെ 15 സ്റ്റാളുകളില്‍ നിന്ന് അശാസ്ത്രീയമായി നിര്‍മിച്ച ഓടകളിലേക്ക് ഒഴുക്കി വിടുന്ന മലിനജലം ഓടകളില്‍ കെട്ടിനില്‍ക്കുകയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ റിപോര്‍ട്ട്  ചെയ്തു.
ഏറ്റുമാനൂര്‍ നഗരസഭയുടെ റിപോര്‍ട്ട് കമ്മീഷന്‍ തള്ളി. മാര്‍ക്കറ്റില്‍ അനധികൃത കച്ചവടക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി എടുക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. ഉത്തരവ് നഗരസഭാ സെക്രട്ടറിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആര്‍ഡിഒ ക്കും കൈമാറി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക