|    Oct 23 Mon, 2017 10:51 pm
FLASH NEWS

മല്‍സ്യ മാര്‍ക്കറ്റിന് സമീപത്ത് റെയില്‍വേ മതില്‍ കെട്ടുന്നു

Published : 26th November 2016 | Posted By: SMR

കാഞ്ഞങ്ങാട്: കോട്ടച്ചേരി മല്‍സ്യമാര്‍ക്കറ്റില്‍ റെയില്‍വേയുടെ സ്ഥലത്ത് മതില്‍ ഉയരുന്നു. മതില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടെ കൈയേറ്റങ്ങള്‍ തടയാനും വാഹനങ്ങളുടെ പാ ര്‍ക്കിങ് നിയന്ത്രിക്കാനും കാ ല്‍നട യാത്ര ഒഴിവാക്കാനും കഴിയുമെന്ന കണക്ക് കൂട്ടലിലാണ് റെയില്‍വേ. റെയില്‍വേ സ്‌റ്റേഷനടുത്ത് മല്‍സ്യമാര്‍ക്കറ്റിന് എതിര്‍വശത്ത് നഗരസഭ അനുമതിയില്ലാതെ മണ്ണിടുകയും പൂന്തോട്ടം നിര്‍മിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.ഇതിനിടയിലാണ് വഴിയടച്ച് കൊണ്ട് റെയില്‍വേയുടെ സ്ഥലത്ത് മതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. കോട്ടച്ചേരി ടൗണിലേക്ക് പോകാനുള്ള എളുപ്പ വഴിയിലാണ് മതില്‍ ഉയരുന്നത്. നഗസരസഭ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക