|    Jul 20 Thu, 2017 8:13 pm
FLASH NEWS

മല്‍സ്യ ബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടു; നാല് മണിക്കൂറോളം തൊഴിലാളികള്‍ ബോട്ടിനുളളില്‍ കുടുങ്ങി

Published : 1st September 2016 | Posted By: SMR

ചവറ:നീണ്ടകര ഹാര്‍ബറില്‍ മല്‍സ്യ ബന്ധന ബോട്ട് അപകടത്തില്‍ പെട്ട് നാല് മണിക്കൂറോളം തൊഴിലാളികള്‍ ബോട്ടിനുളളില്‍ കുടുങ്ങി. ഫയര്‍ ഫോഴ്‌സും, കോസ്റ്റു ഗാഡും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തൊഴിലാളികളെ രക്ഷപെടുത്തി.
നീണ്ടകര ഫിഷിങ് ഹാര്‍ബറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് 13 തൊഴിലാളികളുമായി പണിക്കുപോയ കൊല്ലം, ശക്തികുളങ്ങര സ്വദേശി പ്രകാശിന്റെ ‘ധ്വനി’ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്.നീണ്ടകരയില്‍ നിന്നും 40മാര്‍ ഉള്ളില്‍ മല്‍സ്യ ബന്ധനം നടത്തുകയായിരുന്ന ബോട്ട് യന്ത്ര തകരാറിനെ തുടര്‍ന്ന് മറ്റൊരു ബോട്ട് കെട്ടിവലിച്ച് തീരത്തെത്തിക്കാനുള്ള ശ്രമത്തിനിടെ നീണ്ടകര പുലിമുട്ടിന് സമീപം ബോട്ടുകള്‍ക്കിടയിലൂടെ വളളം കടന്നു പോയപ്പോള്‍ കെട്ടിവലിച്ചിരുന്ന റോപ്പ് പൊട്ടിപ്പോയതാണ് അപകടത്തിന് കാരണമായത്.
കെട്ട് പൊട്ടിയ ബോട്ട് ശക്തമായ തിരമാലകളില്‍ പെട്ട് പുലിമുട്ടിന്റെ പാറകള്‍ക്കിടയിലേക്ക് കയറുകയായിരുന്നു.
ഇതിനിടെ മല്‍സ്യ ബന്ധനത്തിനുപയോഗിക്കുന്ന ഭാരമേറിയ ബോര്‍ഡ് വീണ് തമിഴ്‌നാട് സ്വദേശിയായ സില്‍വസ്റ്ററിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കോസ്റ്റു ഗാര്‍ഡിന്റെ സഹായത്തോടെ ബോട്ടുകള്‍ ഉപയോഗിച്ച് അപകടത്തില്‍ പെട്ട ബോട്ടിനെ ഹാര്‍ബറിലെത്തിച്ചു. കോസ്റ്റല്‍ സിഐ അനില്‍കുമാര്‍, ചവറ ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക