|    Sep 19 Wed, 2018 2:41 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

മല്‍സ്യ തൊഴിലാളികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം നാളെ

Published : 28th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മല്‍സ്യത്തൊഴിലാളികള്‍ക്ക് നാളെ സംസ്ഥാനത്തിന്റെ ആദരം നല്‍കും. വൈകീട്ട് നാലിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്തിപത്രവും മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍, മേയര്‍ വികെ പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി, എംപിമാരായ ഡോ. ശശി തരൂര്‍, ഡോ. എ സമ്പത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു, ജില്ലയിലെ എംഎല്‍എമാര്‍ സംബന്ധിക്കും.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss