|    Jun 18 Mon, 2018 3:30 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മല്‍സ്യ തൊഴിലാളികളുടെ മരണം: നഷ്ടപരിഹാരം നല്‍കും

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: കൊല്ലത്ത് മല്‍സ്യബന്ധനവള്ളം തിരയില്‍പ്പെട്ടു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വൈകാതെ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിയമസഭയെ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ഒരു കുടുംബത്തിന് സര്‍ക്കാര്‍ വീടുവച്ചു നല്‍കും. ഇവര്‍ക്ക് 10 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. തകരാറ് പറ്റിയ വള്ളത്തിന് നഷ്ടപരിഹാരം നല്‍കും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു വാങ്ങിയ മൂന്ന് ബോട്ടുകള്‍ നിലവാരമില്ലാത്തതിനെ തുടര്‍ന്ന് ഉപയോഗയോഗ്യമല്ല. ഇതിനാല്‍, ബോട്ടുകള്‍ വാടകയ്‌ക്കെടുക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനു പോവാന്‍ ഇവയ്ക്കു ശേഷിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss