മല്‍സ്യസംസ്കരണ ശാലയില്‍ 43 ഇതര സംസ്ഥാന പെണ്‍കുട്ടികള്‍
Published : 24th August 2016 | Posted By: SMR
മട്ടാഞ്ചേരി: തോപ്പുംപടിയിലെ മല്സ്യസംസ്കരണശാലയില് ജോലിചെയ്യുന്നവരില്‍ പ്രായപൂര്‍ത്തിയാവാത്ത 43 ഇതര സംസ്ഥാന പെണ്‍കുട്ടികള്‍. പോലിസ് ഇടപെട്ട് ഇവരെ താല്‍ക്കാലിക കേന്ദ്രത്തിലേക്കു മാറ്റി. ഏതാനും മാസങ്ങളായി ഇവര്‍ ഇവിടെ ജോലിചെയ്തുവരുകയായിരുന്നു.
ഒഡീഷ പോലിസും പള്ളുരുത്തി പോലിസ് സംഘവും ചൈ ല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ഇന്നലെ വൈകീട്ട് ആറിനു നടത്തിയ പരിശോധനയിലാണ് 43 പേര് പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് കണ്ടെത്തിയത്. 78 സ്ത്രീതൊഴിലാളികളാണ് തോപ്പുംപടിയിലെ മല്സ്യസംസ്കരണശാലയില് ജോലിയെടുക്കുന്നത്. ആലപ്പുഴ ജില്ലയിലെ ഇടനിലക്കാരന് വഴിയാണ് ഒഡീഷ സ്വദേശികളായ ഇത്രയും പേരെ ജോലിക്ക് കൊണ്ടുവന്നത്. പോലിസ് പരിശോധനയില്‍ കണ്ടെത്തിയ പ്രായപൂര്‍ത്തിയാവാത്ത 23 പേരെ പള്ളുരുത്തി പ്രത്യാശഭവനിലേക്കും 20 പേരെ കാക്കനാട് ചൈല്ഡ്ഹോമിലേക്കും മാറ്റി. കഴിഞ്ഞ മൂന്നുമാസം മുമ്പ് പാലക്കാട് റെയില്‍വേ സ്റ്റേഷ ന് പരിസരത്തുനിന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇത്തരത്തില്‍ ജോലിക്കെത്തിയ ഏതാനുംപേരെ പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തതി ല്‍ അനാശാസ്യപ്രവര്‍ത്തനത്തിന് എത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് ഒഡീഷ പോലിസിനെ വിവരം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഒഡീഷ പോലിസിന്റെ ചോദ്യംചെയ്യലിലാണ് ഇവരുടെ കൂടെ കൂടുതല്‍പേര്‍ ഉണ്ടെന്നും അവര്‍ മല്സ്യസംസ്കരണശാലയില് ജോലിചെയ്യുകയാണെന്നുമുള്ള വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഒഡീഷ പോലിസ് പള്ളുരുത്തി പോലിസുമായി ചേര്‍ന്ന് തോപ്പുംപടിയിലെ മല്സ്യസംസ്കരണശാലയില് പരിശോധന നടത്തിയത്.
ഇന്ന് കുട്ടികളുടെ പ്രായം തെളിയിക്കുന്ന പരിശോധന നടത്തിയതിനു ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. നാല് ഇടനിലക്കാര്‍ കൈമറിഞ്ഞാണ് ഇത്രയും പെണ്‍കുട്ടികള്‍ തോപ്പുംപടിയില്‍ എത്തിയത്. ഇടനിലക്കാരെ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം ആരംഭിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.