|    Jul 27 Thu, 2017 10:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മല്‍സ്യസംസ്‌കരണശാലയില്‍ ബാലവേലയെന്നു സൂചന

Published : 27th August 2016 | Posted By: SMR

മട്ടാഞ്ചേരി: ബാലവേല എന്ന സംശയത്തെ തുടര്‍ന്ന് തോപ്പുംപടിയിലെ മല്‍സ്യസംസ്‌കരണ ശാലയില്‍ നിന്നു കണ്ടെത്തിയ ഒഡീഷ സ്വദേശികളായ പെണ്‍കുട്ടികളില്‍ പകുതിയും പ്രായപൂര്‍ത്തി എത്താത്തവരാണെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി സൂചന.
ഇന്നലെ മുഴുവന്‍ പേരുടെയും പരിശോധന നടന്നു. പ്രായപരിശോധനാ ഫലം തിങ്കളാഴ്ച ലഭിക്കും. കഴിഞ്ഞ ദിവസമാണ് ഒഡീഷ പോലിസും പള്ളുരുത്തി പോലിസും തോപ്പുംപടി പോലിസും മല്‍സ്യസംസ്‌കരണ ശാലയില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് ഇവിടെ തൊഴിലെടുക്കുന്ന 43 പേര്‍ പ്രായപൂര്‍ത്തി എത്താത്തവരാണെന്ന സംശയത്തെ തുടര്‍ന്ന് പള്ളുരുത്തി പ്രത്യാശഭവനിലും കാക്കനാട് ചൈ ല്‍ഡ് ഹോമിലേക്കും മാറ്റിയത്.
എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മുഴുവന്‍ പേരുടെയും പ്രായനിര്‍ണയ പരിശോധന നടന്നത്.
പരിശോധനാഫലം കിട്ടിയാല്‍ ഉടന്‍ ഇവരെ ഒഡീഷയിലേക്കു തിരികെ അയക്കാനായിരുന്നു അധികൃതരുടെ നീക്കം. ഇതില്‍ പകുതിപേരും പ്രായപൂര്‍ത്തി എത്താത്തവരായതിനാല്‍ കമ്പനി അധികൃതരുടെയും ഇടനിലക്കാരന്റെയും പേരില്‍ മനുഷ്യക്കടത്തിന് കേസെടുക്കേണ്ടിവരും. അതിനാല്‍ ഇവരെ നാട്ടിലേക്കു തിരിച്ചയക്കുന്നത് വൈകും.
എന്നാല്‍ ഇവരില്‍ പലര്‍ക്കും ഒഡീഷയിലേക്കു പോവാന്‍ താല്‍പ്പര്യമില്ലെന്നാണ് അറിയുന്നത്. കുട്ടികളെ കടത്തിക്കൊണ്ടുവന്ന് ബാലവേല ചെയ്യിച്ച കുറ്റത്തിനു കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന നിലപാടിലാണ് ചൈ ല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക