|    Apr 25 Tue, 2017 9:59 pm
FLASH NEWS

മല്‍സ്യഷെഡ് സാമൂഹികദ്രോഹികള്‍ തീവച്ചു നശിപ്പിച്ചു

Published : 31st October 2016 | Posted By: SMR

ചാവക്കാട്: മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡ് അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചു. എടക്കഴിയൂര്‍ പഞ്ചവടി ആറാംകല്ല് കല്ലുവലപ്പില്‍ കമറുവിന്റെ ഉടമസ്ഥയിലുള ഓല മേഞ്ഞ ഷെഡാണ് തീ വച്ച നശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. വല, മല്‍സ്യം ഉണക്കാന്‍ ഉപയോഗിക്കുന്ന മാറ്റ്, കൊട്ട മറ്റു ഉപകരണങ്ങളും കത്തി നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. ചാവക്കാട് പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മേഖലയില്‍ ഇതിനു മുമ്പും നിരവധി മല്‍സ്യ ഷെഡുകള്‍ അജ്ഞാതര്‍ തീവച്ചു നശിപ്പിച്ചിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day