|    Dec 14 Fri, 2018 3:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മല്‍സ്യവ്യാപാരിയെ സംഘംചേര്‍ന്ന് ആക്രമിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 5th December 2018 | Posted By: kasim kzm

അടിമാലി: മല്‍സ്യവ്യാപാരിയെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. മാങ്കുളം ആനകുളം പുതുക്കയില്‍ ജോ ര്‍ജ് (62), മകന്‍ അരുണ്‍ (35), മാങ്കുളം കുവൈത്ത് സിറ്റി കുറവലകുടി എബി ടോമി (35) എന്നിവരെയാണ് മൂന്നാര്‍ ഡിവൈഎസ്പി സുനീഷ് ബാബു, മൂന്നാര്‍ സിഐ സാം ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. പ്ലാപ്പുഴ ജയേഷ് വിജന്‍ (32), പുതുക്കയില്‍ സജി അവറാച്ചന്‍ (35) എന്നിവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.
ശനിയാഴ്ച കുവൈത്ത് സിറ്റിയില്‍ വാളറ 10ാം മൈല്‍ താണേലില്‍ മക്കാറി (68)നെ മൃഗീയമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. സാരമായി പരിക്കേറ്റ മക്കാര്‍ മൂവാറ്റുപുഴയില്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മല്‍സ്യം നല്‍കിയ ഇനത്തില്‍ ലഭിക്കാനുള്ള തുക ചോദിച്ചതിലെ വൈരാഗ്യത്തിലാണ് ഇയാളെ പ്രതികള്‍ ആക്രമിച്ചതെന്നു പോലിസ് പറഞ്ഞു. വാഹനത്തില്‍ നിന്ന് വലിച്ച് റോഡിലിട്ട ശേഷം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആക്രമണം നേരില്‍ക്കണ്ട യുവാവ് സംഭവം മൊബൈലില്‍ ചിത്രീകരിക്കുകയും സമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ വീഡിയോ വൈറലായി. ഇതോടെ പോലിസ് സ്വമേധയ കേസ് എടുക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അ ന്വേഷണത്തില്‍ ആശുപത്രിയിലെത്തി മക്കാറില്‍ നിന്ന് മൊഴിയെടുക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.
ആക്രമണത്തിനിരയായ ദിവസം മക്കാര്‍ പോലിസ് മാങ്കുളം എയ്ഡ് പോസ്റ്റില്‍ വന്നിരുന്നെങ്കിലും പരാതിയില്ലെന്ന് എഴുതി ന ല്‍കിയിരുന്നതായും പോലിസ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരുമ്പുപാലം 10ാം മൈല്‍ മേഖലയില്‍ പ്രതിഷേധം തുടരുകയാണ്. ചൊവ്വാഴ്ച രണ്ട് മണിക്കൂര്‍ കടകളടച്ചും വാഹനങ്ങള്‍ ഓടിക്കാതെയും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പ്രകടനവും യോഗവും നടന്നു. സംഭവത്തി ല്‍ ഏഴിലേറെ പേര്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചുപേര്‍ക്കെതിരേ മാത്രമാണ് പോലിസ് കേസ് എടുത്തത്.
കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ജനകീയ സമിതി ഭാരവാഹികളായ ബേബി അഞ്ചേരി, എം എ സൈനുദ്ദീന്‍, ഇല്യാസ് ചെറിയകാല, ടി എല്‍ തോമസ്, പി എം ലത്തീഫ്, ജയന്‍ മംഗലശ്ശേരി, എം എ അന്‍സാരി ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss