|    Oct 16 Tue, 2018 2:40 am
FLASH NEWS

മല്‍സ്യവ്യാപാരത്തില്‍ പങ്കാളിത്തം;കോടികളുമായി മുങ്ങിയ യുവാവ് പിടിയില്‍

Published : 7th September 2017 | Posted By: fsq

 

കണ്ണൂര്‍ സിറ്റി: മല്‍സ്യ വ്യാപാരത്തില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് നിരവധി പേരില്‍ നിന്നായി കോടിക്കണക്കിന് രൂപ കൈക്കലാക്കി മുങ്ങിയ യുവാവ് പിടിയില്‍. കണ്ണൂര്‍ സിറ്റി ജുമാമസ്്ജിദിന് സമീപം താമസിക്കുന്ന മുഹമ്മദ് സഫ്‌വാന്‍ എന്ന ചെപ്പു(28)വിനെയാണ് സിറ്റി പോലിസ് കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് കൂടിയായ സഫ്‌വാന്‍ പലരില്‍ നിന്നായി ആറരക്കോടിയിലേറെ രൂപ കൈക്കലാക്കിയെന്നാണു സൂചന. വഞ്ചിതരായെന്നു വ്യക്തമായതോടെ പണം നല്‍കിയവര്‍ സിറ്റി പോലിസിലും സിഐയ്ക്കുമെല്ലാം പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി പോലിസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായികുന്നു. പണത്തിനു പുറമെ പലരില്‍ നിന്നും സ്വര്‍ണം ഉള്‍പ്പെടെയുള്ളവയും കൈക്കലാക്കിയാതായി ആരോപണമുണ്ട്. സഫ്‌വാന്‍ പിടിയിലായ വിവരമറിഞ്ഞ് കഴിഞ്ഞ ദിവസം രാത്രിമുതല്‍ സിറ്റി പോലിസ് സ്‌റ്റേഷനു മുന്നില്‍ നിരവധി പേരാണു തടിച്ചുകൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss