|    Jan 20 Fri, 2017 3:08 am
FLASH NEWS

മല്‍സ്യലോറികളില്‍ നിന്ന് മലിനജലം ദേശീയപാതയില്‍ ഒഴുക്കുന്നു

Published : 12th October 2016 | Posted By: Abbasali tf

കാസര്‍കോട്: മല്‍സ്യം കയറ്റി പോകുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ നിന്നുള്ള മലിനജലം ദേശീയപാതയില്‍ ഒഴുക്കുന്നത് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ദുരിതമാകുന്നു. രാവിലെ ഐസ് കലര്‍ന്ന മല്‍സ്യവെള്ളത്തില്‍ തട്ടി വാഹനങ്ങള്‍ തെന്നി അപകടങ്ങള്‍ ഉണ്ടാവുന്നത് പതിവാണ്. ലോറി നിര്‍ത്തിയിടുന്ന പ്രദേശങ്ങളിലുള്ള ചെറിയ കുഴികളിലും മറ്റും മലിനജലം കെട്ടിക്കിടന്ന് കൊതുകുകളും പെരുകുന്നത് രോഗങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതിന് പുറമെയാണ് കാലിക്കടവ് മുതല്‍ മഞ്ചേശ്വരം വരെയുള്ള ദേശീയപാതയില്‍ ഉള്ള ദുര്‍ഗന്ധം. മൂക്കുപൊത്താതെ വാഹന യാത്ര പറ്റാത്തസ്ഥിതിയാണ്. മംഗലാപുരം വഴി ജില്ലയിലെത്തുന്ന മല്‍സ്യംകയറ്റിപോകുന്ന ലോറികളില്‍ നിന്നുള്ള മലിനജലമാണ് ദേശീയപാതയില്‍ ഒഴുക്കിവിടുന്നത്. മഞ്ചേശ്വരം, ഉപ്പള, കുമ്പള, ചെര്‍ക്കള, പടന്നക്കാട്, നീലേശ്വരം, ചെറുവത്തൂര്‍ തുടങ്ങി വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന സ്ഥലങ്ങളില്‍ മലിനജലം ഒഴുക്കിവിടുന്നതിനാല്‍ ഈ പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ഒരു പോ ലെ ദുരിതത്തിലാണ്. മലിനജലം ഒഴുക്കുന്നതിനെതിരേ പരാതി വ്യാപകമായതിനാല്‍ നേരത്തേ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ദേശീയപാതയില്‍ മലിനജലം ഒഴുക്കുന്ന വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ നടപടി എടുക്കുന്നത് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ദേശീയ പാതയോരത്ത് അലക്ഷ്യമായി മലിനജലം ഒഴുക്കിവിടുകയാണ്. സ്വതവേ മാലിന്യ പ്രശ്‌നമുള്ള ജില്ലയില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മല്‍സ്യ വാഹനങ്ങള്‍കൂടി മലിനജലം ഒഴുക്കാന്‍ തുടങ്ങിയതോടെ മാലിന്യ പ്രശ്‌നം രൂക്ഷമായി. ദിവസങ്ങളോളം കെട്ടിനില്‍ക്കുന്ന മലിനജലം മഴവെള്ളവുമായി കലര്‍ന്ന് പരിസര പ്രദേശങ്ങളിലേക്ക് ഒഴുകുന്നതോടെ ദേശീയപാതയോരത്തെ താമസക്കാര്‍ പോലും ദുരിതത്തിലായിരിക്കുകയാണ്. മാലിന്യങ്ങള്‍ ദേശീയപാതയോരത്ത് തള്ളുന്നതും പതിവായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക