|    Aug 17 Thu, 2017 7:28 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മല്‍സ്യമേഖല സംയുക്ത സമരസമിതി കടല്‍ ഹര്‍ത്താല്‍ 26ന്

Published : 18th October 2016 | Posted By: SMR

കോഴിക്കോട്: മല്‍സ്യസമ്പത്തിന് ഭീഷണിയാവുന്ന തരത്തില്‍ ട്രോളിങ് ബോട്ടുകള്‍ നടത്തുന്ന പെയര്‍ ട്രോളിങ് (പെലാജിക്) മല്‍സ്യബന്ധനത്തിനെതിരേ സംസ്ഥാനത്തെ പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ സമരത്തിനിറങ്ങുന്നു. മല്‍സ്യമേഖല സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 26ന് സംസ്ഥാന വ്യാപകമായി മഞ്ചേശ്വരം മുതല്‍ പാറശ്ശാലവരെയുള്ള തീരക്കടലില്‍ കടല്‍ഹര്‍ത്താല്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
മല്‍സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയേതര ട്രേഡ് യൂനിയനുകള്‍ ചേര്‍ന്നാണ് സമരത്തിനിറങ്ങുന്നത്. 26ന് രാവിലെ കൊച്ചി തുറമുഖത്ത് വള്ളങ്ങളില്‍ ഒത്തുകൂടി പ്രതീകാത്മകമായി പെയര്‍ബോട്ട് കത്തിച്ച് നടത്തുന്ന പ്രതിഷേധ സമ്മേളനത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. ചെയര്‍മാന്‍ പി വി ജനാര്‍ദ്ദന്‍, ജാക്‌സണ്‍ പൊള്ളയില്‍, എം പി അബ്ദുല്‍റാസിക്ക്, ബഷീര്‍ പരപ്പനങ്ങാടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക