|    Jan 24 Tue, 2017 8:32 am

മല്‍സ്യമേഖലയെ മെച്ചപ്പെടുത്തുന്നതിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരും: മന്ത്രി

Published : 27th July 2016 | Posted By: SMR

കൊച്ചി: മല്‍സ്യമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. കൊച്ചിയില്‍ കേന്ദ്ര സമുദ്ര മല്‍സ്യഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന ഫിഷറീസ് ഗവേഷണ സ്ഥാപന മേധാവികളുമായുള്ള കൂടിയാലോചനായോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ആറിനു നടന്ന കൂടിയാലോചനായോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെ സിഎംഎഫ്ആര്‍ഐയില്‍ യോഗം ചേര്‍ന്നത്. യോഗത്തില്‍ വിദഗ്ധര്‍ അവതരിപ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ച് പ്രവര്‍ത്തന പദ്ധതി രൂപപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മല്‍സ്യബന്ധനം, സംരക്ഷണം, സംസ്‌കരണം, വിപണനം തുടങ്ങി വിവിധ മേഖലകളില്‍ നിലവിലുള്ള അനിയന്ത്രിതവും അശാസ്ത്രീയവുമായ രീതികള്‍ക്ക് കടിഞ്ഞാണിടും. മല്‍സ്യബന്ധനത്തിനുള്ള വലകളുടെ വലുപ്പം, മല്‍സ്യബന്ധന ദൂരപരിധി, പിടിക്കാവുന്ന മല്‍സ്യങ്ങളുടെ വലുപ്പം തുടങ്ങിയവ ശാസ്ത്രീയമായി നിശ്ചയിക്കും. ബോട്ട് യാര്‍ഡുകള്‍ക്ക് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും.— വിവിധ ഗവേഷണ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ആഴക്കടല്‍ മല്‍സ്യബന്ധനത്തിന് ഉന്നത നിലവാരത്തിലുള്ള യാനങ്ങള്‍ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ രൂപകല്‍പ്പന ചെയ്ത് നിര്‍മിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള ശാസ്ത്രവിദ്യകള്‍ യഥാസമയം മല്‍സ്യത്തൊഴിലാളികളിലേക്കും കര്‍ഷകരിലേക്കും എത്തിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം കൊണ്ടുവരും. ഇതിനായി എല്ലാ ഗവേഷണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക