|    Sep 21 Thu, 2017 7:28 pm
FLASH NEWS

മല്‍സ്യമാലിന്യ നിക്ഷേപം പാതയോരത്ത്; ദുര്‍ഗന്ധം പൊറുതിമുട്ടിക്കുന്നു

Published : 15th July 2017 | Posted By: fsq

 

അടിമാലി: ക്ലീന്‍ ദേവിയാര്‍ ഗ്രീ ന്‍ അടിമാലിയെന്നതാണ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്ത മുദ്രാവാക്യം.പഞ്ച ായത്തിനെ മാലിന്യ മുക്തമാക്ക ാന്‍ ഭരണ സമതി വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോഴാണ് പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്നതിന് ഏതാനും കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ മല്‍സ്യ മാലിന്യം വ്യാപകമായി നിക്ഷേപിച്ചിരിക്കുന്നത്.ദുര്‍ഗന്ധം രൂക്ഷമാണ്.ദേശീയപാതയിലൂടെ സഞ്ചരിക്കാനാവാതെ വന്നതോടെ പോലിസ് ജാഗരൂഗരായതോടെ മാലിന്യ നിക്ഷേപത്തിന് കുറവ് സംഭവിച്ചു.അതിനു ശേഷമാണ് വീണ്ട ും കൂമ്പന്‍പാറക്ക് സമീപം പൊതുശമ്ശാനത്തോട് ചേര്‍ന്ന് കാടുപിടിച്ച മേഖലയില്‍ മീന്‍മാലിന്യം നിക്ഷേപിച്ച് തുടങ്ങിയത്.നേര്യമംഗലം വനമേഖലയില്‍ നിന്നും അകന്ന് കൂമ്പന്‍പാറയില്‍ ജനവാസമേഖലയോട് ചേര്‍ന്നാണ് മാലിന്യം നിക്ഷേപിച്ച് തുടങ്ങിയിരിക്കുന്നത്.ഇത് നിയന്ത്രിച്ചില്ലെങ്കില്‍ പ്രദേശത്ത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും.വാഹന യാത്രികര്‍ക്ക് മൂക്കുപൊത്താതെ റോഡിലൂടെ സഞ്ചരിക്കാനാവാത്ത സാഹചര്യമുണ്ടാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക