|    Oct 15 Mon, 2018 2:44 pm
FLASH NEWS

മല്‍സ്യമാര്‍ക്കറ്റില്‍ തൊഴില്‍ നല്‍കുന്നില്ല ; ഉപരോധവുമായി നാട്ടുകാര്‍

Published : 25th September 2017 | Posted By: fsq

 

തൊടുപുഴ: മല്‍സ്യം ഹോള്‍സെയില്‍ കച്ചവടക്കാരന്‍ തൊഴില്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് തൊഴിലാളികള്‍ നടത്തിയ ഉപരോധം സംഘര്‍ഷത്തിലെത്തി. തൊഴില്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതി സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധത്തിനിടെ മീന്‍വണ്ടിക്ക് നേരേ അക്രമം ഉണ്ടായതായും പരാതിയുണ്ട്. വെങ്ങല്ലൂര്‍ നീരാളി മത്സ്യ മാര്‍ക്കറ്റിലാണ് ദിവസങ്ങളായി തൊഴില്‍ തര്‍ക്കം നടക്കുന്നത്. ഇത് ഞായറാഴ്ച രാത്രിയോടെ  ഉപരോധത്തിലേക്ക് എത്തുകയായിരുന്നു. വാഹനത്തിന് നേരേയുണ്ടായ അക്രമത്തില്‍ കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെ തൊടുപുഴ പോലിസ് കേസെടുത്തു. 40 ദിവസമായി തൊഴില്‍ ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂനിയന്‍ മത്സ്യ മാര്‍ക്കറ്റിന് മുമ്പില്‍ സമരം നടത്തുകയാണ്.എന്നാല്‍, യൂണിയനിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സ്ഥാപനമുടമ തയ്യാറായിട്ടില്ല. ഇതിനിടെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 20 തൊഴിലാളികള്‍ക്ക് തൊഴില്‍ കാര്‍ഡും കിട്ടി. ഇതിനുശേഷം ശനിയാഴ്ച രാത്രി പത്തോടെ മുപ്പതോളം വണ്ടികള്‍ മീന്‍ ഇറക്കാനായി മാര്‍ക്കറ്റിലെത്തി. എന്നാല്‍, തൊഴിലാളികളും നാട്ടുകാരും മാര്‍ക്കറ്റിന് മുമ്പില്‍ തമ്പടിച്ചതോടെ വാഹനങ്ങള്‍ക്കൊന്നും കയറാന്‍ കഴിഞ്ഞില്ല. ഇതിനിടെ തൊഴിലാളികളും പ്രദേശവാസികളും ചേര്‍ന്ന് ചില വണ്ടികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയായിരുന്നെന്നു പറയുന്നു. ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള തൊഴിലാളികള്‍ക്ക് കൃത്യമായ കണക്കു പ്രകാരം ശമ്പളം നല്‍കേണ്ടിവരുന്നതിലാണ് സമരസമിതിയുടെ ആവശ്യത്തില്‍ നിന്ന് ഉടമ ഒളിച്ചോടുന്നതെന്ന് സംയുക്ത സമരസമിതി ആരോപിച്ചു. എന്നാല്‍, തന്റെ കൂടെ നി ല്‍ക്കുന്ന തൊഴിലാളികളെ വഴിയാധാരമാക്കാന്‍ കഴിയില്ലെന്നും ഉപരോധം കാരണം വന്‍ നഷ്ടം സംഭവിച്ചതായും മാര്‍ക്കറ്റ് ഉടമ അനിമോന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss