|    Feb 22 Wed, 2017 11:55 pm
FLASH NEWS

മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യം നീക്കുന്നില്ലെന്ന് ആരോപണം; കോര്‍പറേഷനുമുന്‍പില്‍ യൂത്ത്‌കോണ്‍ഗ്രസ് മാലിന്യം തള്ളി

Published : 2nd November 2016 | Posted By: SMR

തൃശുര്‍: ശക്തന നഗര്‍ മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യാത്തതില്‍ മാലിന്യവുമായി യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോര്‍പറേഷനുമുന്‍പില്‍ പ്രതിഷേധ സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിജു വെളിയത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദിവസങ്ങളോളമായി മല്‍സ്യമാര്‍ക്കറ്റിലെ മാലിന്യം നീക്കം ചെയ്യിതിട്ടെന്ന് അദ്ദേഹം പറഞ്ഞു. മാലിന്യം ശക്തന്‍ നഗറില്‍ നിന്ന് ഇന്നു തന്നെ മാറ്റുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മത്സ്യ മാലിന്യം കോര്‍പ്പറേഷനു മുന്നില്‍ തള്ളി. സമരത്തിന് മുതിര്‍ന്ന നേതാക്കളോ ജില്ലയിലെ മറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളോ പങ്കെടുത്തിട്ടില്ല. മത്സ്യ മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ വ്യാപാരികള്‍ തന്നെയാണ് നീക്കം ചെയ്യേണ്ടതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. മാലിന്യങ്ങള്‍ തമിഴ്‌നാട്ടിലെക്ക് കടത്തുകയാണ് ചില വ്യാപാരികള്‍ ചെയ്യുന്നത്. ഇവരുമായി കരാറിലെര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. വ്യാപാരികളും കരാറുകാരും തമ്മില്‍ ഭിന്നത വന്നതിനാലാണ് അവര്‍ മാത്സ്യാവശിഷ്ടങ്ങള്‍ എടുക്കാത്തത്. അതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് സമരം ആഭാസമെന്നും കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ അറിയിച്ചു. പ്രത്യേക കൗണ്‍സില്‍ നടക്കുന്നുണ്ടെന്നറിഞ്ഞ ഇവര്‍ ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ അസ്വാഭാവികത നിലനില്‍ക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു.അതേസമയം, അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കും മാലിന്യസംസ്‌കരണ സംവിധാനം കാര്യക്ഷമമാക്കുന്നതിനുമായി ശക്തന്‍നഗറിലെ മല്‍സ്യമാര്‍ക്കറ്റ് നവംബര്‍ 3 മുതല്‍ 5 ദിവസത്തേയ്ക്ക് അടച്ചിടുന്നതായിരിക്കും എന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക