|    Nov 18 Sun, 2018 3:30 pm
FLASH NEWS

മല്‍സ്യഭവനില്‍ ആവശ്യത്തിന് ജീവനക്കാരില്ല; ദുരിതംപേറി മല്‍സ്യത്തൊഴിലാളികള്‍

Published : 28th August 2018 | Posted By: kasim kzm

തൃക്കരിപ്പൂര്‍: മല്‍സ്യ ഭവനില്‍ മതിയായ ജീവനക്കാരില്ലാത്തത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് ദുരിതമാകുന്നു. ഫിഷറീസ് വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഒരു മറൈന്‍ ഫിഷറീസ് ഇന്‍സ്‌പെക്ടറും രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരാണ് പത്തിലേറെ ഓഫിസുകളില്‍ എത്തിച്ചേരേണ്ടത്. മൂന്നാമത്തെ സബ് ഇന്‍സ്‌പെക്ടര്‍ പഠനാവധിയിലാണ്.ഹൊസ്ദുര്‍ഗ് താലൂക്കിലെ മല്‍സ്യഗ്രാമങ്ങളുടെയും മല്‍സ്യ ഭവനുകളുടേയും ചുമതല ഒരു സബ് ഇന്‍സ്‌പെക്ടര്‍ക്കാണ്. ആഴ്ചയിലൊരിക്കല്‍ മല്‍സ്യഭവനുകളില്‍ ചെന്ന് തൊഴിലാളികളുടെ ആശ്വാസ പദ്ധതിയിലേക്കുള്ള തുക പിരിക്കുന്ന പ്രവൃത്തിയാണ് പ്രധാനമായും ചെയ്യുന്നത്.
മല്‍സ്യത്തൊഴിലാളികളുടെ വിവിധ അപേക്ഷകള്‍ ഇവിടെ സ്വീകരിക്കുന്നു. മല്‍സ്യഭവനുകള്‍ പ്രവര്‍ത്തന രഹിതമായതോടെ ഓരോ കാര്യത്തിനും തൊഴിലാളികള്‍ക്ക് കാഞ്ഞങ്ങാട്ടെ ഓഫിസില്‍ പോകേണ്ടി വരുന്നു. 250 മുതല്‍ 850 വരെ കുടുംബങ്ങള്‍ താമസിക്കുന്ന മല്‍സ്യത്തൊഴിലാളി ഗ്രാമങ്ങളുണ്ട്. തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍, ലൈസന്‍സ്, ഭവന നിര്‍മാണം, അറ്റകുറ്റപ്പണി തുടങ്ങിയവയുടെ പരിശോധനകളും ഈ ഉദ്യോഗസ്ഥരാണ് നടത്തുന്നത്. ഇതിനു പുറമെ കായലില്‍ പട്രോളിങ് നടത്തുന്നതിനുള്ള ചുമതലയും സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കാണ്. അടുത്തിടെ മാടക്കാല്‍ മേഖലയില്‍ മല്‍സ്യബന്ധനത്തിന് നിരോധിത വല ഉപയോഗിച്ചതിനെ തുടര്‍ന്ന് പട്രോളിങിന്റെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്.
ആറ് മല്‍സ്യഭവനുകളില്‍ ഒരു ഉദ്യോഗസ്ഥനാണ് ചുമതല. ഇതിനു പുറമെ തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണ യോഗങ്ങളിലും മറ്റും പങ്കെടുക്കുകയും വേണം. ജില്ലയുടെ തെക്കന്‍ മേഖലയില്‍ മാത്രം ആറുപഞ്ചായത്തുകളിലായി 14 മല്‍സ്യ ഗ്രാമങ്ങളുണ്ട്. ഉദ്യോഗസ്ഥരുടെ അഭാവം മൂലം നിലവിലുള്ളവര്‍ക്ക് അധിക ചുമതല നല്‍കിയതോടെ ആഴ്ചയില്‍ ഒരു ദിവസം പോലും സേവനം ലഭിക്കാത്ത സാഹചര്യമാണ്. കാഞ്ഞങ്ങാട്ടെ ഓഫിസില്‍ ചെന്നാലും പലപ്പോഴും ഒഴിഞ്ഞ കസേരകളാണ് തൊഴിലാളികള്‍ക്ക് കാണേണ്ടിവരുന്നതെന്ന് പരാതിയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss