|    Aug 23 Wed, 2017 8:04 am
FLASH NEWS

മല്‍സ്യബന്ധന മേഖലയിലെ അപകടങ്ങള്‍ക്ക് ഉത്തരവാദി ഉടമകള്‍

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: ട്രോളിങ് നിരോധനത്തിനുശേഷമുള്ള മല്‍സ്യബന്ധനത്തിനായി ജില്ലയിലെ എല്ലാത്തരം മല്‍സ്യബന്ധനയാനങ്ങളിലും തൊഴില്‍ നൈപുണ്യം ഇന്‍ഷുറന്‍സ് പരിരക്ഷയും സുരക്ഷാ ഉപകരണവുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെയും തദ്ദേശീയരായ തൊഴിലാളികളെയും നിയോഗിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ മല്‍സ്യമേഖല വൈദഗ്ധ്യം ഇല്ലാത്ത അന്യസംസ്ഥാനതൊഴിലാളികളുടെ കേളീരംഗമായി മാറ്റുന്ന ബോട്ടുടമകളുടെ പ്രവര്‍ത്തി ഈ പരമ്പരാഗതമേഖലയ്ക്ക് ആധുനികവല്‍ക്കരണത്തിന്റെ പ്രയോജനം നിഷേധിക്കുന്നതിന് കാരണമാവുകയും തദ്ദേശതൊഴിലാളികള്‍ക്ക് ദാരിദ്രം, തൊഴില്‍ നഷ്ടം എന്നിവയ്ക്കു കാരണമാവുകയും ചെയ്യുന്നു. ഇത്തരത്തില്‍ തൊഴിലാളികളെ നിയോഗിക്കുന്ന മല്‍സ്യബന്ധന ഉടമകള്‍ മല്‍സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന എല്ലാവിധ അപകടങ്ങള്‍ക്കും നേരിട്ട് ഉത്തരവാദിയായിരിക്കുമെന്നും അതിനാല്‍ മല്‍സ്യബന്ധന ലൈസന്‍സ് പുതുക്കുന്ന സമയം വ്യക്തമായ മാതൃകയില്‍ ക്രൂ ലിസ്റ്റ്, തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖ, ബയോമെട്രിക് കാര്‍ഡ് എന്നിവ സഹിതം ലഭ്യമാക്കേണ്ടതാണ്. ഈ പശ്ചാത്തലത്തില്‍ ഇപ്രകാരം നിഷ്‌ക്കര്‍ഷ പാലിക്കാത്ത മല്‍സ്യബന്ധനയാനങ്ങളുടെ രജിസ്‌ട്രേഷനും ലൈസന്‍സും ആറുമാസത്തേക്ക് റദ്ദുചെയ്യുമെന്നും ഇത്തരം യാനങ്ങളെ യാതൊരു മുന്നറിയിപ്പുമില്ലാതെ കണ്ടുകെട്ടി സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുന്നതാണെന്നും വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്‍ ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക