|    Mar 24 Fri, 2017 11:54 am
FLASH NEWS

മല്‍സ്യബന്ധന ബോട്ട് മുങ്ങി രണ്ട് തൊഴിലാളികളെ കാണാതായി

Published : 13th November 2015 | Posted By: SMR

കോഴിക്കോട്: ബേപ്പൂരില്‍നിന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ട് ഗോവന്‍ തീരത്തിനടുത്തു മുങ്ങി രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാതായി. ചൊവ്വാഴ്ച വൈകീട്ട് മല്‍സ്യബന്ധനത്തിനു പോയ ഓഷ്യന്‍പ്രൈഡ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
18 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് ബേപ്പൂര്‍ ഫിഷറീസ് അധികൃതര്‍ അറിയിച്ചു. ജോലിക്കാരെല്ലാം കുളച്ചല്‍ സ്വദേശികളാണ്. 16 പേര്‍ രക്ഷപ്പെട്ട് കാര്‍വാറിലെത്തിയതായാണ് വിവരം. കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മല്‍സ്യബന്ധനത്തിനുപോയ മറ്റു ബോട്ടുകാരാണു വിവരം നാട്ടില്‍ അറിയിച്ചത്. കോസ്റ്റ്ഗാര്‍ഡ് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുകയും ചെയ്തിട്ടുണ്ട്. ബേപ്പൂരുകാരായ ഏതാനും ആളുകളുടെ ഉടമസ്ഥതയിലുള്ള രണ്ടുവര്‍ഷം പഴക്കമുള്ള ബോട്ടിന് ഒരു കോടിയിലധികം രൂപ വിലവരും.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക