|    Jul 16 Mon, 2018 10:26 am
Home   >  Todays Paper  >  Page 4  >  

മല്‍സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി

Published : 18th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് ഹാര്‍ബറില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളികളേയും മറ്റൊരു ബോട്ടില്‍ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം. കൊച്ചി അഴിമുഖത്ത് നിന്ന് പുറം കടലില്‍ രണ്ടാം ബോയക്ക് സമീപത്ത് വച്ചാണ് ബോട്ട് അപകടത്തില്‍പെട്ടത്. കുളച്ചല്‍ സ്വദേശി ഷീലന്റെ ഉടമസ്ഥതയിലുള്ള ഗാകുല്‍ത്തായെന്ന ഗില്‍നെറ്റ് ബോട്ടാണ് അപകടത്തില്‍പെട്ടത്. ശക്തമായ തിരയില്‍ ബോട്ട് മണല്‍തിട്ടയില്‍ ഇടിച്ച് കയറി പലക തകര്‍ന്ന് ബോട്ട് മുങ്ങി. അപകടത്തില്‍പ്പെട്ട ബോട്ടിലെ തൊഴിലാളികളുടെ കരച്ചില്‍ കേട്ട് അതുവഴി പോവുകയായിരുന്ന മറ്റൊരു മല്‍സ്യബന്ധന ബോട്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷിബുകുമാര്‍, എസ്‌ഐ രാജീവ്, എഎസ്‌ഐ അബ്ദുര്‍റഹ്മാന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ബിനോയി, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തൊഴിലാളികളെ തോപ്പുംപടി ഹാര്‍ബറിലെത്തിച്ചു. ഉടമയും ബോട്ടിന്റെ സ്രാങ്കുമായ ഷീലന്‍, തൊഴിലാളികളായ സുജിന്‍, സെല്‍വന്‍, ശരവണന്‍, മില്‍ട്ടന്‍, മില്ലന്‍, മോഹന്‍, ചന്ദന്‍, വികാസ് എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികള്‍. ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss