|    Jan 19 Thu, 2017 8:44 pm
FLASH NEWS

മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍കോഡ് നടപ്പാക്കും: മന്ത്രി

Published : 12th July 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള കളര്‍ കോഡിങ് എല്ലാ ബോട്ടുകള്‍ക്കും ഏര്‍പ്പെടുത്തുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. 300 മല്‍സ്യബന്ധന ബോട്ടുകളില്‍ ഓട്ടോമാറ്റിക് വെസല്‍ ഐഡന്റിഫിക്കേഷന്‍ സംവിധാനം ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുമെന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ ബോട്ടുകളിലും ഈ സംവിധാനമേര്‍പ്പെടുത്തുമെ ന്നും നിയമസഭയില്‍ കെ ദാസന്‍, കെ വി അബ്ദുല്‍ ഖാദര്‍, വി ജോയി എന്നിവരെ മന്ത്രി അറിയിച്ചു. സിഎംഎഫ്ആര്‍ഐയുടെ കണക്കനുസരിച്ച് കേരളതീരത്ത് 2012നു ശേഷം മല്‍സ്യലഭ്യതയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് സി കെ ആശ, ജി എസ് ജയലാല്‍, ഇ ടി ടൈസണ്‍ മാസ്റ്റര്‍, എല്‍ദോ എബ്രഹാം എന്നിവരെ മന്ത്രി അറിയിച്ചു. മല്‍സ്യവിഭവ സംരക്ഷണം നേരിടുന്ന പുതിയ വെല്ലുവിളികള്‍ കണക്കിലെടുത്ത് 1980ലെ കെഎംഎഫ്ആര്‍ ആക്ട് സമഗ്രമായി ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 29 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക