|    Aug 23 Wed, 2017 12:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജിഎസ്ടി : ജെയ്റ്റ്‌ലിക്ക് കത്ത് നല്‍കി

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: മല്‍സ്യബന്ധന ഉപകരണങ്ങള്‍ക്ക് ജിഎസ്ടിയുടെ ഭാഗമായി  ഉയര്‍ന്ന  നികുതിനിരക്കുകള്‍ ഏര്‍പ്പെടുത്തിയ നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കത്തയച്ചു. ആഗോള മല്‍േസ്യാല്‍പാദനത്തില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണുള്ളത്. 550 കിലോമീറ്റര്‍ കടല്‍ത്തീരമുള്ള കേരളത്തില്‍ 10.5 ലക്ഷം ആളുകളാണ് മല്‍സ്യമേഖലയില്‍ ഉപജീവനം കഴിക്കുന്നത്. നോട്ടു നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നു. അതോടൊപ്പമാണ് ജിഎസ്ടിയുടെ ഭാഗമായി വന്‍ നികുതി അടിച്ചേല്‍പിക്കുന്നത്. അടിയന്തരമായി ഈ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ തൊഴിലാളികളുടെ ജീവിതം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക