|    Jul 17 Tue, 2018 3:30 pm
FLASH NEWS

മല്‍സ്യബന്ധനത്തിനു പോയി കാറ്റില്‍പ്പെട്ട വള്ളങ്ങള്‍ സുരക്ഷിതമായി തിരിച്ചെത്തി

Published : 1st December 2017 | Posted By: kasim kzm

ആലപ്പുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു മല്‍സ്യ ബന്ധത്തിന് പോയി ശക്തമായ കാറ്റില്‍പ്പെട്ട വള്ളങ്ങളും ബോട്ടും സുരക്ഷിതമായി മടങ്ങിയെത്തി. ശക്തമായ കാറ്റും മഴയും ഉണ്ടാവാനുള്ള സാധ്യതാ മുന്നറിയിപ്പ് അധികൃതര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മല്‍സ്യബന്ധനത്തിന് പോയ മൂന്ന് വള്ളങ്ങളും ഒരു ബോട്ടും കാണാനില്ലെന്ന് അറിയിപ്പ് ലഭിച്ചത്. ആലപ്പുഴക്ക് പടിഞ്ഞാറ് മല്‍സ്യ ബന്ധനത്തിന്ഏര്‍പ്പെട്ടിരുന്നതിനിടെ കാണാതായ  വിശ്വന്‍ എന്നയാളുടെ ബോട്ടാണ് ഇന്നലെ രാത്രി ഏഴോടെ കായംകുളം ഹാര്‍ബറില്‍ മടങ്ങിയെത്തിയത്. ഇതിലെ 12 മല്‍സ്യ തൊഴിലാളികളും സുരക്ഷിതരാണ്. ചെട്ടികാട് പടിഞ്ഞാറ് മല്‍സ്യ ബന്ധനം നടത്തിയിരുന്ന കുര്യാക്കോസ് വള്ളം പുന്നപ്ര ചള്ളിയിലും ജീസസ് ജോയല്‍ കായംകുളത്തും കൊച്ചിക്കാരന്‍ വീട് തുമ്പോളിയിലുമാണ് സുരക്ഷിതമായി മടങ്ങിയെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss