|    Nov 14 Wed, 2018 3:44 am
FLASH NEWS
Home   >  Editpage  >  Second edit  >  

മല്‍സ്യബന്ധനം

Published : 29th June 2017 | Posted By: fsq

 

ഭൂമുഖത്ത് നാലില്‍ മൂന്നു ഭാഗവും കടലാണ്. ലോക ജനസംഖ്യയില്‍ വലിയൊരു പങ്ക് ഭക്ഷണത്തിനായി ആശ്രയിക്കുന്നത് കടലിനെയാണ്. സമീപകാലത്തായി മല്‍സ്യോപഭോഗം വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. ആളോഹരി വര്‍ഷം 20 കിലോ മല്‍സ്യമാണത്രേ ചെലവാകുന്നത്. ലോകജനസംഖ്യ 700 കോടി ആണെന്ന് ഓര്‍ക്കുമ്പോഴാണ് മല്‍സ്യസമ്പത്തിന്റെ ചൂഷണം എത്ര കഠിനമാണെന്ന് ബോധ്യമാവുക. കടലമ്മയുടെ കനിവിന് അതിരില്ലെങ്കിലും കടലിലെ മല്‍സ്യസമ്പത്തിനു പരിമിതിയുണ്ട്. 1970ല്‍ മല്‍സ്യലഭ്യതയുടെ 10 ശതമാനം അധികം ചൂഷണം നടന്നിരുന്നു. അതായത്, കടലിലെ മല്‍സ്യലഭ്യതയില്‍ അത്രയും കുറവ് പ്രതിവര്‍ഷം വന്നിരുന്നു. ഇപ്പോള്‍ യുഎന്‍ ഭക്ഷ്യ ഏജന്‍സി പറയുന്നത്, അമിത ചൂഷണം 32 ശതമാനം വരെ എത്തിയിരിക്കുന്നു എന്നാണ്. എന്നുവച്ചാല്‍, അധികകാലം മല്‍സ്യവിഭവങ്ങള്‍ ലഭ്യമായി എന്നുവരില്ല. അതിനാല്‍ വിവിധ രാജ്യങ്ങള്‍ മല്‍സ്യകൃഷി ആരംഭിച്ചിട്ടുണ്ട്. ചൈനയിലും മറ്റും കിട്ടുന്ന മല്‍സ്യത്തില്‍ പകുതിയും ഇങ്ങനെ കൃഷി ചെയ്തുണ്ടാക്കുന്ന വളര്‍ത്തുമീനാണത്രേ. പക്ഷേ, കടലിന്റെ തകര്‍ച്ച മനുഷ്യരാശിയുടെ തകര്‍ച്ചയായി മാറും എന്നുതന്നെയാണ് ഗവേഷകര്‍ പറയുന്നത്. കോടിക്കണക്കിനു ജനങ്ങളാണ് കടലിനെ ഉപജീവിച്ചു കഴിയുന്നത്. കടലിലെ താപനിലയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ കാലാവസ്ഥയെയും മഴയെയും ജലലഭ്യതയെയും ബാധിക്കും. എന്നാല്‍, അതൊന്നും പരിഗണിക്കാതെ കടലിനെ മലിനമാക്കുകയാണ് മനുഷ്യന്‍. ഒരു കണക്കു പ്രകാരം അടുത്ത മൂന്നു പതിറ്റാണ്ടിനകം കടലിലെ മൊത്തം മല്‍സ്യത്തിന്റെ അളവിലും അധികമായിരിക്കും കടലില്‍ തള്ളുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss