|    Apr 29 Sat, 2017 11:04 am
FLASH NEWS

മല്‍സ്യത്തൊഴിലാളി സമാശ്വാസപദ്ധതി തുക 4,500 ആക്കി

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പാദ്യസമാശ്വാസ പദ്ധതി തുക 2,700 രൂപയില്‍ നിന്ന് 4,500 രൂപയായി വര്‍ധിപ്പിക്കുമെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. അടുത്തവര്‍ഷം മുതല്‍ സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ തന്നെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ് കൊടുക്കും. ഇപ്പോള്‍ 10 കോടി രൂപ ലംപ്‌സം ഗ്രാന്റ് കുടിശ്ശിക ഇനത്തില്‍ കൊടുത്തുകഴിഞ്ഞു. മല്‍സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും ആനുകൂല്യങ്ങള്‍ ഒരുമിച്ചുനല്‍കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കടലാക്രമണത്തില്‍ അകപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടം 248 കുടുംബങ്ങള്‍ക്കു സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ 25 കോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നതായി മന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day