|    Dec 12 Tue, 2017 5:53 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മല്‍സ്യത്തൊഴിലാളി പെന്‍ഷന്‍: 31 കോടി അനുവദിച്ചു

Published : 6th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി പെന്‍ഷന്‍ നല്‍കാന്‍ 31 കോടി രൂപ അനുവദിച്ചു.
ഓണത്തിന് മുമ്പു തന്നെ പെന്‍ഷന്‍ തുക അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് എത്തിക്കാന്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ മെഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
മല്‍സ്യത്തൊഴിലാളി വാര്‍ധക്യകാല പെന്‍ഷന്‍, അനുബന്ധ തൊഴിലാളി പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2016 മാര്‍ച്ച് മുതലുള്ള തുകയാണ് വിതരണം ചെയ്യുന്നത്.
മാര്‍ച്ച് മുതല്‍ മേയ് വരെ പ്രതിമാസം 600 രൂപയും ജൂണ്‍ മുതല്‍ സപ്തംബര്‍വരെ 1000 രൂപ വീതവും പെന്‍ഷന്‍ ലഭിക്കും. മല്‍സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന പെന്‍ഷന്‍ തുക ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക