|    Jun 25 Sun, 2017 5:35 am
FLASH NEWS

മല്‍സ്യത്തൊഴിലാളി ക്ഷേമം: നിമയസഭാസമിതി ഇന്ന് ജില്ലയില്‍

Published : 16th November 2016 | Posted By: SMR

കൊല്ലം:മല്‍സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ യോഗം ഇന്ന് രാവിലെ 10.30 ന് കൊല്ലം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സി കൃഷ്ണന്‍ ചെയര്‍മാനായുള്ള സമിതിയില്‍ കെ ദാസന്‍, ഗീതാ ഗോപി, ഹൈബി ഈഡന്‍, കെ ജെ മാക്‌സി, സി കെ നാണു, എന്‍ എ നെല്ലിക്കുന്ന്, എം നൗഷാദ്, എം വിന്‍സന്റ് എന്നിവര്‍ അംഗങ്ങളാണ്.മല്‍സ്യബന്ധന തുറമുഖം, റവന്യൂ, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ജലവിഭവം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി സമിതി ചര്‍ച്ച നടത്തും. വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാം. സുനാമി ഫഌറ്റ് നിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു കാണുന്നതിനും തീരത്ത് കപ്പല്‍ അടിഞ്ഞത് മൂലം സമീപവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നതിനും സ്ഥലസന്ദര്‍ശനവും നടത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക