|    Jan 24 Tue, 2017 4:54 pm
FLASH NEWS

മല്‍സ്യത്തൊഴിലാളി ക്ഷേമനിധി അര്‍ഹരായവര്‍ക്ക് മാത്രം: മന്ത്രി

Published : 27th August 2016 | Posted By: SMR

കൊച്ചി: മല്‍സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് അനര്‍ഹരായവരെ ഒഴിവാക്കി അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എറണാകുളം ജില്ലയിലെ ഫിഷറീസ് സമുച്ചയത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്രണ്ട് ഓഫിസും സന്ദര്‍ശകമുറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലാളി ക്ഷേമനിധിയില്‍ മല്‍സ്യത്തൊഴിലാളികളല്ലാത്തവര്‍ നിരവധിയുണ്ട്. അനര്‍ഹരെ ഒഴിവാക്കി അര്‍ഹരായവര്‍ക്ക് ആനുകൂല്യം ഉറപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യാജ രേഖകളുമായി വരുന്നവരെ തിരിച്ചറിയുന്നതിന് വകുപ്പിന്റെ വിപുലമായ നെറ്റ്‌വര്‍ക്ക് ഉപയോഗപ്പെടുത്തും. തൊഴിലാളി ക്ഷേമനിധിയില്‍ ചേരുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് ഒഴിവാക്കും. തൊഴിലാളികളില്‍ നിന്ന് അപേക്ഷകള്‍ ഏതു സമയത്തും സ്വീകരിക്കാനും പിന്നീട് നിശ്ചിത സമയത്ത് ചേര്‍ത്താല്‍ മതിയെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനകീയ ബന്ധം കൂടുതല്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ജോയിന്റ് ഡയറക്ടര്‍ ഓഫിസുകളിലും ഫ്രണ്ട് ഓഫിസ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. ഫ്രണ്ട് ഓഫിസിന്റെയും സന്ദര്‍ശക മുറിയുടെയും താക്കോല്‍ ദാനം മന്ത്രി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷിന് നല്‍കി നിര്‍വഹിച്ചു.
അതെസമയം, മീന്‍ കുഞ്ഞുങ്ങളെ പിടിക്കാതിരിക്കാനുള്ള നിയമം ദേശീയ തലത്തില്‍ നിലവില്‍ വരണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു മല്‍സ്യമേഖലയിലെ മിനിമം ലീഗല്‍ സൈസ് (എംഎല്‍എസ്) ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നെറ്റ് ഫിഷും മറൈന്‍ പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ)യും ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക