|    Dec 14 Fri, 2018 1:55 pm
FLASH NEWS

മല്‍സ്യത്തൊഴിലാളി ക്ഷേമ നിധി: അപേക്ഷാ തിയ്യതി നീട്ടണമെന്ന ആവശ്യം ശക്തം

Published : 10th August 2016 | Posted By: SMR

പൊന്നാനി: മല്‍സ്യത്തൊഴിലാളി ക്ഷേമനിധിക്കുള്ള അപേക്ഷാ തിയ്യതി നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. ക്ഷേമനിധി പാസ്ബുക്കിനായുള്ള സമയം കുറച്ചതോടെ ജില്ലയിലെ നൂറ് കണക്കിന് മല്‍സ്യത്തൊഴിലാളികളാണ് വെട്ടിലായത്. അര്‍ഹരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അനുവദിച്ച ക്ഷേമനിധി പാസ് ബുക്കിന് അപേക്ഷിക്കാനുള്ള സമയമാണ് ഈ വര്‍ഷം മുന്നറിയിപ്പില്ലാതെ വെട്ടിച്ചുരുക്കിയത്. ജൂലൈ ഒന്ന് മുതല്‍ ജൂലൈ 31 വരെയാണ് എല്ലാ വര്‍ഷവും ക്ഷേമനിധിയിലേക്ക് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സമയം. എന്നാല്‍ കഴിഞ്ഞ മാസം വെറും പത്ത് ദിവസം മാത്രമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ജൂലൈ ഒന്നിന് അപേക്ഷ സ്വീകരിക്കാനുള്ള സമയം ആരംഭിച്ചെങ്കിലും കഴിഞ്ഞ മാസം ഇരുപതാം  തിയ്യതി മുതല്‍  മുപ്പതാം തിയ്യതി വരെയുള്ള 10 ദിവസം മാത്രമാണ് അപേക്ഷ സ്വീകരിച്ചത്. ഇതിനാല്‍ നൂറ് കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ക്ക്  ഇതിന്റെ ഗുണം ലഭിച്ചില്ല.
ക്ഷേമനിധി പാസ് ബുക്ക് ഉണ്ടെങ്കില്‍ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.മാസം മാസം നിശ്ചിത തുക ഇതിലടച്ചാല്‍ സര്‍ക്കാര്‍ ഒരു നിശ്ചിത തുക ഇതില്‍ ചേര്‍ക്കുകയാണ് ചെയ്യുക. ഇതിന് പുറമെ മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യും.
ഇതിനെല്ലാം പാസ് ബുക്ക് അത്യാവശ്യമാണ്.ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫിസുകളിലും ക്ഷേമനിധി പാസ്ബുക്കിന് അപേക്ഷിക്കാമെങ്കിലും സമയം കുറച്ചത് മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. അപേക്ഷാ സമയം നീട്ടണമെന്നാവശ്യപ്പെട്ട് എഐടിയുസി മല്‍സ്യത്തൊഴിലാളി നേതാവ് എ കെ ജബ്ബാര്‍ ഫിഷറീസ് മന്ത്രിയെ സമീപിച്ചിരുന്നു എങ്കിലും ക്ഷേമ നിധിക്ക് അപേക്ഷിക്കാനുള്ള സമയം ഇതുവരെയും നീട്ടി നല്‍കിയിട്ടില്ല.എന്തുകൊണ്ടാണ് സമയം കുറച്ചതെന്ന് ഇതുവരെ അധികൃതര്‍ക്ക് ഉത്തരമില്ല .എന്ന ാല്‍ മല്‍സ്യഫെഡിന് കീഴിലെ  പഴയ ബോര്‍ഡ് സമിതിയെ പിരിച്ച് വിട്ട് പുതിയ ബോര്‍ഡ് സമിതി അധികാരമേല്‍ക്കാനുള്ള ക ാലതാമസമാണ് സാങ്കേതിക തടസ്സമായി പറയുന്നത് .മുന്‍ വര്‍ഷങ്ങളില്‍ അപേക്ഷകരുടെ എണ്ണം കൂടുമ്പോള്‍ ആഗസ്ത് 5 വരെ നീട്ടി നല്‍കാറുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss