|    May 24 Wed, 2017 5:31 pm
FLASH NEWS

മല്‍സ്യത്തൊഴിലാളിയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്

Published : 1st October 2016 | Posted By: Abbasali tf

കണ്ണൂര്‍: മല്‍സ്യബന്ധന തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ സഹപ്രവര്‍ത്തകനെതിരേ പോലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. അഴീക്കല്‍ ബോട്ടുജെട്ടിയില്‍ കന്യാകുമാരി സ്വദേശിയായ ബിജു കൊല്ലപ്പെട്ട കേസിലാണ് സഹപ്രവര്‍ത്തകനായിരുന്ന കന്യാകുമാരി സ്വദേശി ജോയ് റോച്ചയ്‌ക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിജു കൊല്ലപ്പെട്ട ശേഷം മുങ്ങിയ ജോയിയെ കണ്ടെത്താനായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാളെ കണ്ടുകിട്ടുന്നവര്‍ കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ്, ഡിവൈഎസ്പി, വളപട്ടണം സിഐ, എസ്‌ഐ എന്നിവരെ 9497996973, 9497 9901 37, 9497987205, 949 7980887.നമ്പറുകളില്‍ വിവരമറിയിക്കണമെന്നാണു നോട്ടീസിലുള്ളത്. ഇക്കഴിഞ്ഞ മെയ് 19നു രാവിലെയാണ് ബിജുവിന്റെ മൃതദേഹം തലയ്ക്ക് അടിയേറ്റ നിലയില്‍ അഴീക്കല്‍ ബോട്ട് ജെട്ടിയില്‍ കണ്ടെത്തിയത്. മല്‍സ്യബന്ധന ബോട്ടിന്റെ ഫാനില്‍ തലയിടിച്ചാണ് മരണപ്പെട്ടതെന്നായിരുന്നു പോലിസ് നിഗമനം. പരിയാരം മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിലാണ് തലയ്‌ക്കേറ്റ് അടിയാണ് മരണകാരണമെന്ന് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹം കടലില്‍ തള്ളി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലും മംഗലാപുരത്തും മാഹിയിലും പോലിസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വളപട്ടണം സിഐ രത്‌നാകരനും എസ്‌ഐ ശ്രീജിത്ത് കൊടേരിയുമാണ് കേസന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day