|    Dec 12 Wed, 2018 8:13 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മല്‍സ്യത്തൊഴിലാളികള്‍ക്ക് നാവികും സാറ്റലൈറ്റ് ഫോണും: പ്രപ്പോസല്‍ അംഗീകരിച്ചു

Published : 20th November 2018 | Posted By: kasim kzm

തിരുവനന്തപുരം: മല്‍സ്യത്തൊഴിലാളികള്‍ക്കു നാവിക് നല്‍കുന്നതിനുള്ള പ്രപ്പോസലിന് അംഗീകാരം നല്‍കിയും ആവശ്യമായ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു കണ്ടെത്താ ന്‍ അനുമതി നല്‍കിയും ഉത്തരവായി.
15,000 മല്‍സ്യബന്ധന യാനങ്ങള്‍ക്കു നാവിക് നല്‍കുന്നതിന് യൂനിറ്റൊന്നിന് 10,620 രൂപ നിരക്കില്‍ 15.93 കോടി രൂപയുടെ പദ്ധതിക്കാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകാരം നല്‍കിയത്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്കു സാറ്റലൈറ്റ് ഫോ ണ്‍ നല്‍കാനുള്ള പ്രപ്പോസലിനും അംഗീകാരം നല്‍കി.
ആശയ വിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാനും 1000 സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നതിന് 962.61 ലക്ഷം രൂപയുടെ പ്രപ്പോസലാണ് ഫിഷറീസ് ഡയറക്ടര്‍ സമര്‍പ്പിച്ചത്. അതില്‍ 673.827 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (ഓഖി ഫണ്ട്)യില്‍ നിന്നും 288.783 ലക്ഷം രൂപ ഉപഭോക്തൃ വിഹിതവുമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss