|    Nov 22 Thu, 2018 2:27 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മല്‍സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ആദരം; ബിഗ് സല്യൂട്ട് നല്‍കി മുഖ്യമന്ത്രി

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ദുരന്തമറിഞ്ഞ ഉടനെ വിവിധ ജില്ലകളില്‍ നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
ധീരവും ചടുലവുമായ രക്ഷാപ്രവര്‍ത്തനമാണ് മല്‍സ്യത്തൊഴിലാളികള്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ പ്രാഗല്‍ഭ്യമുള്ള സേനകളും തലവന്മാരും ഇക്കാര്യം സമ്മതിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം വിജയിപ്പിക്കുന്നതിന്റെ പ്രധാന ഘടകമായി മല്‍സ്യത്തൊഴിലാളികള്‍ മാറുകയായിരുന്നു. നമ്മുടെ നാടിന്റെ കൂട്ടായ്മയുടെ ഭാഗമാണിത്.
ദുരന്തമുഖത്തേക്ക് ഒന്നും ആലോചിക്കാതെ ഇറങ്ങിയവരാണ് മല്‍സ്യത്തൊഴിലാളികള്‍. കുടുംബത്തെക്കുറിച്ചോ വരുമാനത്തെക്കുറിച്ചോ ഒന്നും തന്നെ ചിന്തിച്ചില്ല. അപകടത്തില്‍ പെട്ടവരെ സഹോദരതുല്യരായി കണ്ടുകൊണ്ടാണ് രക്ഷാപ്രവര്‍ത്തനത്തിനു ചാടിയിറങ്ങിയത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷിക്കുക തങ്ങളുടെ കടമയാണെന്നുകണ്ട് ചാടിയിറങ്ങിയ അനവധി യുവാക്കളുണ്ട്. ആരുടെയും ആഹ്വാനമില്ലാതെ ഈ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരാണ് അവര്‍. ആദ്യം പ്രശംസിക്കേണ്ടത് ആ യുവാക്കളെയാണ്. കാരണം, ഇത്തരമൊരു ദുരന്തം അവരുടെ ജീവിതത്തില്‍ കണ്ടിട്ടില്ല. കഴിയാവുന്നത്ര ആളുകളെ രക്ഷിക്കാനുള്ള ഈ ഇടപെടല്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss