|    Dec 19 Wed, 2018 3:40 am
FLASH NEWS

മല്‍സ്യത്തൊഴിലാളികള്‍ വറുതിയിലേക്ക്

Published : 24th August 2018 | Posted By: kasim kzm

കൊയിലാണ്ടി: പ്രതികൂല കാലാവസ്ഥയും മല്‍സ്യത്തിന്റെ ലഭ്യതക്കുറവും തീരദേശവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. സാധാരണയായി ട്രോളിങ് നിരോധനം കഴിഞ്ഞാല്‍ പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ക്ക് നല്ല മല്‍സ്യക്കൊയ്ത്ത് കിട്ടുന്ന കാലമാണ്. അയല, മത്തി, നത്തല്‍, ചെമ്മീന്‍ തുടങ്ങിയ ഇനങ്ങളാണ് ഇക്കാലത്ത് ഏറെയും കിട്ടാറ്. എന്നാല്‍ ഇത്തവണ മീനിന്റെ കുറവിനോടൊപ്പം കടല്‍ക്ഷോഭവും കൂടിയായതോടെ പണിക്ക് പോവാന്‍ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികള്‍. കഴിഞ്ഞ അഞ്ചു മാസമായി കടുത്ത ദാരിദ്ര്യമാണ് കടലോരത്ത്. ട്രോളിങ് കഴിയുന്നതോടെ ലഭിക്കുന്ന പണിയില്‍ നിന്നാണ് എല്ലാ സാമ്പത്തിക പ്രയാസങ്ങളും പരിഹരിക്കാറ്. തൊഴില്‍ ഇല്ലാത്തതിനാല്‍ ബാങ്ക് അടവുകള്‍ മുടങ്ങിയ മട്ടിലാണ്. അടുത്ത ആഴ്ചയോടെ കാലാവസ്ഥ അനുകൂലമായാല്‍ തന്നെ മല്‍സ്യത്തിന്റെ ലഭ്യതയെക്കുറിച്ച് ആശങ്കയിലാണ് തൊഴിലാളികള്‍. ഫോര്‍മാലിന്‍ തളിച്ച മീനുകള്‍ മാര്‍ക്കറ്റിലെത്തുന്നു എന്ന ആശങ്കയുള്ളതിനാല്‍ നാടന്‍ മീനിന് വലിയ പ്രിയമാണിപ്പോള്‍. പക്ഷെ ആവശ്യത്തിന് മീന്‍ കിട്ടുന്നില്ല എന്നതാണ് തൊഴിലാളികളുടെ പ്രശ്്‌നം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss