|    Nov 15 Thu, 2018 5:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

‘മല്‍സ്യത്തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുള്ള വികസന പദ്ധതികള്‍ വേണം’

Published : 11th November 2018 | Posted By: kasim kzm

കൊച്ചി: തീരദേശവും മല്‍സ്യബന്ധനവും കേന്ദ്രീകരിച്ചുള്ള വികസന പദ്ധതികള്‍ പരമ്പരാഗത മല്‍സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്നില്ലെന്നു സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മല്‍സ്യമേഖലയുടെ വികസനത്തിനും സമുദ്രവിഭവ സംരക്ഷണത്തിനും ദക്ഷിണേന്ത്യയില്‍ ഏകീകൃത പരിപാലന രീതികള്‍ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആര്‍ഐയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍ക്കുന്നതിനൊപ്പം അവരുടെ ശേഷി വികസനം ഉറപ്പാക്കുകയും ആവശ്യമാണ്. ഇതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
തനത് ആഴക്കടല്‍ മല്‍സ്യബന്ധന യാനങ്ങള്‍ ആധുനികവല്‍കരിക്കുന്നതിനൊപ്പം വിദേശവിപണിയുമായി ഈ മേഖലയെ ബന്ധിപ്പിക്കുന്നതു വരെ ഇതിലുള്‍പ്പെടും. ഇത്തരം പദ്ധതികള്‍ പൂര്‍ണതയിലെത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടെ പിന്തുണ ആവശ്യമാണെന്നും വിവരസാങ്കേതിക വിദ്യയുടെ വളര്‍ച്ച പരമ്പരാഗത മല്‍സ്യത്തൊഴിലാളികള്‍ക്കു കൂടി പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മല്‍സ്യ ഉല്‍പാദനത്തിന്റെ 75 ശതമാനവും യന്ത്രവല്‍കൃത മേഖലയില്‍ നിന്നാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss