|    Jul 20 Fri, 2018 10:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മല്‍സ്യത്തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ നിയമനിര്‍മാണം വേണം: കാനം

Published : 23rd September 2017 | Posted By: fsq

 

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സമ്പത്തിക വികസന നയം മൂലം കടലും ഉള്‍നാടന്‍ ജലാശയങ്ങളും തീരദേശവും മല്‍സ്യത്തൊഴിലാളികള്‍ക്ക് അന്യമായിക്കൊണ്ടിരിക്കുകയാണെന്നും ഇതിനു പരിഹാരം കാണുന്നതിനു വനാവകാശ നിയമത്തിന്റെ മാതൃകയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മല്‍സ്യത്തൊഴിലാളി ഫെഡറേഷന്‍ (എഐടിയുസി) സംസ്ഥാന നേതൃത്വ ക്യാംപ് വേളി യൂത്ത് ഹോസ്റ്റലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍ മണല്‍ ഖനനം, സീപ്ലെയിന്‍ തുടങ്ങിയ പദ്ധതികള്‍ക്കു പകരം മല്‍സ്യത്തൊഴിലാളികളുടെ തൊഴിലും തൊഴിലിടങ്ങളും സംരക്ഷിക്കുന്ന പദ്ധതികള്‍ നടപ്പാക്കാനാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യംവയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി രഘുവരന്‍ സംഘടനാ റിപോര്‍ട്ട് അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍, ക്യാംപ് ഡയറക്ടര്‍ അഡ്വ. എം കെ ഉത്തമന്‍, എം രാധാകൃഷ്ണന്‍ നായര്‍, സോളമന്‍ വെട്ടുകാട്, ഹഡ്‌സണ്‍ ഫെര്‍ണാണ്ടസ്, കുമ്പളം രാജപ്പന്‍, എ കെ ജബ്ബാര്‍, ആര്‍ പ്രസാദ് സംസാരിച്ചു. മല്‍സ്യമേഖലയും എല്‍ഡിഎഫ് സര്‍ക്കാരും എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മല്‍സ്യത്തൊഴിലാളികളുടെ 2008 വരെയുള്ള കടങ്ങള്‍ കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ കൊണ്ടുവന്ന് കടക്കെണിയില്‍ പെട്ടവര്‍ക്ക് ആശ്വാസം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss