|    Sep 21 Thu, 2017 6:58 am

മല്‍സ്യക്ഷാമം രൂക്ഷമായി; തൊഴിലാളികള്‍ കക്ക വാരലില്‍ സജീവം

Published : 29th October 2015 | Posted By: SMR

ചാവക്കാട്: മല്‍സ്യക്ഷാമം രൂക്ഷമായതോടെ ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ഇതോടെ തൊഴിലാളികള്‍ ചേറ്റുവ പുഴയില്‍ നിന്നും കക്ക വാരല്‍ ജോലിയില്‍ വ്യാപൃതരായി. പുഴ മല്‍സ്യങ്ങളുടെ കുറവ് അനുഭവപ്പെട്ടതോടേയാണ് ഉള്‍നാടന്‍ മല്‍സ്യ തൊഴിലാളികള്‍ കക്ക വാരലിലേക്ക് മാറിയത്. വഞ്ചിയുമായി പോയി പുഴയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വാരിയെടുക്കുന്ന കക്ക കരക്കെത്തിക്കും.
പിന്നീട് സ്ത്രീകളെ ഉപയോഗിച്ച് കക്ക പുഴുങ്ങുകയും പിന്നീട് കക്കയില്‍ നിന്നും അറയെടുത്ത് പാക്കറ്റുകളിലാക്കി വില്‍പ്പന നടത്തുകയുമാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കക്ക വില്‍പ്പനയില്‍ സജീവമായി നിരവധി പേരാണ് മേഖലയിലുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക