|    Jul 16 Mon, 2018 10:16 pm
FLASH NEWS

മല്‍സരയോട്ടം; കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു

Published : 26th September 2017 | Posted By: fsq

 

പൂമാല: മല്‍സരയോട്ടം നടത്തിയ കെ എസ് ആര്‍ ടി സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. പൂമാലയില്‍ നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന സിയാറ ബസും കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുമാണ് ഇന്നലെ രാവിലെ കലയന്താനി റിസീവ് കവലക്ക് സമീപം കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 11.15 ഓടെയായിരുന്നു സംഭവം. കെ എസ് ആര്‍ ടി സി ബസിനെ കടത്തിവിടാതിരിക്കാനായി സ്വകാര്യ ബസ് അമിതവേഗത്തില്‍ പാഞ്ഞതോടെ ഇരു ബസുകളും തമ്മില്‍ മല്‍സരയോട്ടമായി. തുടര്‍ന്ന് റിസീവ് കവലക്ക് സമീപം എത്തിയപ്പോള്‍ കെ എസ് ആര്‍ ടി  ബസ് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടയിലായിരുന്നു അപകടം. കെ എസ് ആര്‍ ടി സി ബസിന്റെ ഇടതുവശം സ്വാകാര്യ ബസിന്റെ വലതുവശം ചേര്‍ന്ന് ഉരസി മുന്നോട്ട് നീങ്ങുകയായിരുന്നു. അപകടത്തില്‍ യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. താരതമ്യേന വീതി കുറഞ്ഞതും അപകടകരമായ വളവുകളും നിറഞ്ഞ കലയന്താനിതൊടുപുഴ റോഡിലൂടെ ഇരു െ്രെഡവര്‍മാരും അശ്രദ്ധമായിട്ടാണ് ഓടിച്ചതെന്ന് യാത്രക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. വര്‍ഷങ്ങളായി ഈ റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ ഇവിടെ അപകടങ്ങള്‍ പതിവാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss