|    Jun 21 Thu, 2018 4:47 am
FLASH NEWS

മല്‍സരപ്പരീക്ഷകളുടെ തയ്യാറെടുപ്പിന് പരിശീലനം അനിവാര്യം: പിഎസ്‌സി ചെയര്‍മാന്‍

Published : 22nd January 2017 | Posted By: fsq

 

ഈരാറ്റുപേട്ട: മല്‍സരപ്പരീക്ഷകളുടെ തയ്യാറെടുപ്പിന് പരിശീലനം അനിവാര്യമാണെന്ന് പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും പൂര്‍ണമായും വിശ്വസിക്കാവുന്ന, ബാഹ്യ കൈകടത്തലുകള്‍ ഇല്ലാത്ത ഭരണഘടനാപദവിയുള്ള സ്വതന്ത്ര ഏജന്‍സിയാണ് പിഎസ്‌സി എന്നും അദ്ദേഹം പറഞ്ഞു.ഈരാറ്റുപേട്ട നൈനാര്‍ പള്ളി പരീക്ഷ പരിശീലന കേന്ദ്രത്തിന്റെയും ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും വാര്‍ഷികത്തില്‍ പങ്കെടുത്ത് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോര്‍ജ് എംഎല്‍എ യോഗം ഉദ്്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹാജി മുഹമ്മദ് സക്കീര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഈ കേന്ദ്രത്തില്‍ നിന്നും പഠിച്ച് ജോലി കരസ്ഥമാക്കിയ 30 പേരെ അനുമോദിച്ചു. പരീക്ഷാ കേന്ദ്രം ട്രെയ്‌നര്‍ വി ടി ഹബീബ് ആമുഖ പ്രഭാഷണം നടത്തി. പിഎസ്‌സി മെമ്പര്‍ പ്രൊഫ. ലോപ്പസ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ അധ്യക്ഷന്‍ ടി എം റഷീദ്, ജ.സെക്രട്ടറി കെ അബാസ്, ട്രഷറര്‍ വി പി മജീദ്  വിവിധ വ്യക്തിത്വങ്ങളെ ആദരിച്ചു. മഹല്ല് ഇമാമീങ്ങള്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, മഹല്ല് ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss