|    Oct 21 Sun, 2018 6:32 am
FLASH NEWS

മല്‍സരത്തിനെത്തിയ വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം

Published : 8th February 2018 | Posted By: kasim kzm

വടകര: മടപ്പള്ളി കോളജില്‍ നടക്കുന്ന ബിസോണ്‍ മല്‍സരത്തില്‍ പങ്കെടുക്കാ ന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. വടകര എംഎച്ച്ഇഎസ് കോളജ് ചെയര്‍മാന്‍ സുഫൈദ്, യുയുസി മുര്‍ശിദ് എന്നിവരെ ഗുരുതര പരിക്കുമായി വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ നിന്ന് കലോല്‍സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കൊപ്പം എത്തിയതായിരുന്നു ഇരുവരും. തലക്ക് അടക്കം ഗുരുതരമായപരിക്കുകളുണ്ട്. വോളന്റിയര്‍ ബാഡ്ജ് ധരിച്ചവര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റവര്‍ പറയുന്നു. എംഎച്ച്ഇഎസ,് കോളജിലെ വിദ്യാര്‍ഥികളെല്ലെ എന്നും ചോദിച്ച് ആക്രമിക്കുകയായിരുന്നു. കോളജിന്റെ ബാത്ത്‌റൂമിലിട്ടാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്. നിലത്തിട്ട് ചവിട്ടിയതിനെ തുടര്‍ന്ന് ഇരുവരുടെയും ഷോള്‍ഡറിന് സ്ഥാനചലനം സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ എംഎസ്എഫ് ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. അക്രമത്തിന് പിന്നില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് എംഎസ്എഫ് ആരോപിച്ചു. അക്രമ ഭീഷണി നിലനില്‍ക്കുന്ന ക്യാംപസില്‍ കലോല്‍സവം നടത്താന്‍ തീരുമാനിച്ച കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അധികാരികള്‍ മറുപടി പറയണമെന്നും ജില്ലാ പ്രസിഡന്റ് ലത്തീറഫ് തുറയൂരും ജനറല്‍ സിക്രട്ടറി അഫ്‌നാസ് ചോറോടും് ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss