|    Jul 25 Tue, 2017 4:28 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

മല്‍സരത്തിനിടെ വെള്ളംപോലും നല്‍കിയില്ലെന്ന് ഒ പി ജയ്ഷ

Published : 23rd August 2016 | Posted By: SMR

ബംഗളുരു: റിയോയില്‍ ഇന്ത്യന്‍ ഒഫീഷ്യല്‍സിന്റെ ഭാഗത്തുനിന്ന് കടുത്ത അവഗണന നേരിട്ടെന്ന ആരോപണവുമായി മലയാളി അത്‌ലറ്റ് ഒ പി ജയ്ഷ. ഒളിംപിക്‌സ് മാരത്തണില്‍ മല്‍സരിച്ച തനിക്ക് മല്‍സരത്തിനിടെ വെള്ളമോ ഭക്ഷണ സാധനങ്ങളോ നല്‍കാന്‍ ഇന്ത്യന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ജയ്ഷ ദേശീയ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
42 കിലോമീറ്റര്‍ ഓട്ടത്തിനിടെ ഓരോ രണ്ടര കിലോമീറ്റര്‍ പൂര്‍ത്തിയാവുമ്പോഴും എല്ലാ രാജ്യങ്ങളും തങ്ങളുടെ മല്‍സരാര്‍ഥികള്‍ക്ക് വെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുമൊക്കെ നല്‍കാറുണ്ട്. എന്നാല്‍ ഇന്ത്യക്ക് അനുവദിച്ചിട്ടുള്ള സ്ഥലങ്ങളില്‍ രാജ്യത്തിന്റെ പേരും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ലെന്ന് ജയ്ഷ ആരോപിച്ചു.
മറ്റു രാജ്യത്തിന്റെ കൗണ്ടറില്‍നിന്ന് വെള്ളമോ മറ്റു വസ്തുക്കളോ സ്വീകരിച്ചാല്‍ മല്‍സരത്തില്‍നിന്ന് പുറത്താക്കുമെന്ന നിയമമുള്ളതിനാല്‍ ജയ്ഷയ്ക്ക് ഒളിംപിക് കമ്മിറ്റി ഏര്‍പ്പെടുത്തിയ കൗണ്ടര്‍ മാത്രമായിരുന്നു ആശ്വാസം. എന്നാല്‍ ഓരോ എട്ട് കിലോമീറ്ററിലും മാത്രമെ ഒളിംപിക് കമ്മിറ്റിയുടെ കൗണ്ടര്‍ ഉണ്ടായിരുന്നുള്ളു. മൂന്ന് മണിക്കൂറിനുശേഷം മല്‍സരം പൂര്‍ത്തിയാക്കിയ ജയ്ഷ തളര്‍ന്നുവീണു. എന്നാല്‍ അവിടെ ഇന്ത്യന്‍ സംഘത്തിനൊപ്പമുള്ള ഡോക്ടറോ മെഡിക്കല്‍ സംഘമോ ഇല്ലായിരുന്നു. തുടര്‍ന്ന് ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ അഡ്മിറ്റായ ജയ്ഷയ്ക്ക് ഏഴ് ബോട്ടില്‍ ഗ്ലൂക്കോസ് നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തിയത്- താരം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക