|    Nov 17 Sat, 2018 8:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മല്‍സരം നടക്കാത്ത സീറ്റുകളിലെ ഫലം പ്രഖ്യാപിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മല്‍സരം നടക്കാത്ത സീറ്റുകളിലെ ഫലം പ്രഖ്യാപിക്കാന്‍ സുപ്രിംകോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി. അതേസമയം, തിരഞ്ഞെടുപ്പ് നടക്കാത്ത സീറ്റുകളിലെ ഫലപ്രഖ്യാപനത്തിനെതിരേ പരാതിയുള്ളവര്‍ക്ക് 30 ദിവസത്തിനകം ഹരജി ഫയല്‍ ചെയ്യാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി.
സംഘര്‍ഷം മൂലം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതിക്ക് മുമ്പ് ഇ-മെയില്‍ വഴി പത്രിക സമര്‍പ്പിക്കാന്‍ അവസരം നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയ കല്‍ക്കത്ത ഹൈക്കോടതിയുടെ മെയ് എട്ടിലെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍കര്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss