|    May 25 Thu, 2017 9:03 am
FLASH NEWS

മല്യ സ്വത്ത് പൂര്‍ണമായി വെളിപ്പെടുത്തിയില്ലെന്ന് ബാങ്കുകള്‍

Published : 30th August 2016 | Posted By: SMR

ന്യൂഡല്‍ഹി: ബ്രിട്ടീഷ് സ്ഥാപനത്തില്‍ നിന്നു ലഭിച്ച നാലു കോടി യുഎസ് ഡോളറടക്കമുള്ള സ്വത്തുക്കളുടെ പൂര്‍ണ വിവരം വിജയ് മല്യ ബോധപൂര്‍വം വെളിപ്പെടുത്തിയിട്ടില്ലെന്ന് ബാങ്കുകള്‍ സുപ്രിംകോടതിയില്‍. എസ്ബിഐ അടക്കമുള്ള 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് മല്യ കഴിഞ്ഞ മാര്‍ച്ചില്‍ സമര്‍പ്പിച്ച രേഖയില്‍ സ്വത്തുക്കളുടെ പൂര്‍ണ വിവരമില്ലെന്ന് ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, ആര്‍ എഫ് നരിമാന്‍ എന്നിവരുടെ ബെഞ്ച് മുമ്പാകെ അറിയിച്ചത്.
മല്യക്കെതിരേ കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയാല്‍ അദ്ദേഹം കോടതിയില്‍ ഹാജരാവാന്‍ ബാധ്യസ്ഥനാവും. കോടതിയില്‍ ഹാജരാവുന്നതില്‍ മല്യയ്ക്കു ഇളവ് നല്‍കിയാല്‍ അദ്ദേഹത്തെ ഒരിക്കലും വിചാരണ ചെയ്യാന്‍ സാധിക്കുകയില്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എന്നാല്‍ സുപ്രിംകോടതിയുടെ ഉത്തരവ് പുനപ്പരിശോധിക്കാന്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും കോടതിയലക്ഷ്യം നടത്തിയിട്ടില്ലെന്നും മല്യക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ പറഞ്ഞു. കോടതി ഉത്തരവ് അനുസരിച്ച് നേരത്തേ സ്വത്തുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തുടര്‍ന്ന് വിധി പുനപ്പരിശോധിക്കാനുള്ള മല്യയുടെ ഹരജിയെക്കുറിച്ച് പ്രതികരണമറിയിക്കാന്‍ കോടതി അറ്റോര്‍ണി ജനറലിനോടാവശ്യപ്പെട്ടു. സപ്തംബര്‍ 27ന് കേസ് വീണ്ടും പരിഗണിക്കും. ജൂലൈ 25നാണ് സ്വത്തുക്കളുടെ പൂര്‍ണ വിവരം ഹാജരാക്കിയിട്ടില്ലെന്ന ബാങ്കുകളുടെ പരാതിയില്‍ സുപ്രിംകോടതി മല്യ—ക്കു നോട്ടീസയച്ചത്. 1988 മുതല്‍ വിദേശത്ത് താമസിക്കുന്നതിനാല്‍ വിദേശത്തുള്ള സ്വത്തുക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ ബാങ്കുകള്‍ക്കവകാശമില്ലെന്നാണ് മല്യയുടെ വാദം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day