|    Oct 24 Tue, 2017 1:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മല്യ കടന്നത് ഭാരിച്ച ഏഴ് പെട്ടികളുമായി

Published : 12th March 2016 | Posted By: SMR

ന്യൂഡല്‍ഹി: 9000 കോടിയുടെ കടബാധ്യത വരുത്തിവച്ച് വിജയ് മല്യ ലണ്ടനിലേക്കു കടന്നത് ഭാരിച്ച ഏഴു പെട്ടികളുമായി. മാ ര്‍ച്ച് രണ്ടിന് ജറ്റ് എയര്‍വെസ് 9 ഡബ്ല്യു 122 വിമാനത്തില്‍ ലണ്ടനിലേക്കു പറന്ന മല്യക്കൊപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ ഹാര്‍ട്ട്‌ഫോഡ്‌ഷെയറിലുള്ള ആഡംബര വസതിയിലേക്കാണ് മല്യ പോയതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവിടെ മല്യയെ കണ്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നു. ബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ വൈകിയതിനാ ല്‍ മല്യക്കു പറക്കാന്‍ തടസ്സങ്ങളൊന്നുമുണ്ടായില്ല.

മല്യക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പ്രശസ്തയായ ആളല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീ ചെറുപ്പക്കാരിയായിരുന്നില്ലെന്നും ആരെന്നു വ്യക്തമായിട്ടില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. തന്റെ നല്ല കാലങ്ങളില്‍ മല്യക്കൊപ്പം പ്രശസ്തരായ മോഡലുകളോ ബോളിവുഡ് നടിമാരോ ആയിരുന്നു കാണാറുണ്ടായിരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക