|    Jan 19 Thu, 2017 10:38 pm
FLASH NEWS

മല്യയുടെ ആസ്തികള്‍ അടുത്തമാസം ലേലത്തില്‍ വില്‍ക്കും

Published : 1st August 2016 | Posted By: SMR

മുംബൈ: വിവാദ വ്യവസായി വിജയ് മല്യയുടെ 700 കോടിയോളം രൂപയുടെ ആസ്തി അടുത്തമാസം ലേലംവിളിക്കാനൊരുങ്ങുന്നു. വിമാനത്താവളത്തിനടുത്തുള്ള കിങ്ഫിഷറിന്റെ മുന്‍ ആസ്ഥാനം, മല്യയുടെ കാറുകള്‍, ഓഫിസ് ഫര്‍ണിച്ചര്‍, സ്ഥാവരജംഗമ വസ്തുക്കള്‍, ഗോവയില്‍ മല്യ അതിഥികളെ സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന കിങ്ഫിഷര്‍ വില്ല തുടങ്ങിയവയെല്ലാം ലേലംവിളിക്കുന്നതില്‍ ഉള്‍പ്പെടും.
രണ്ടാംതവണയാണ് ടാക്‌സ് ഡിപാര്‍ട്ട്‌മെന്റും ലേലക്കാരും മല്യയുടെ വസ്തുവഹകള്‍ ലേലംവിളിക്കുന്നത്. ആഗസ്ത് 18ന് അദ്ദേഹത്തിന്റെ ലക്ഷ്വറി ജെറ്റ് സര്‍വീസ് ടാക്‌സ് ഡിപാര്‍ട്ട്‌മെന്റ് വീണ്ടും ലേലത്തില്‍ വയ്ക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക