|    Jul 18 Wed, 2018 4:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മല്യയുടെ ആഡംബര ജെറ്റ് വിമാനം വീണ്ടും ലേലത്തിന്

Published : 20th August 2016 | Posted By: SMR

മുംബൈ: മദ്യരാജാവ് വിജയ് മല്യയുടെ ആഡംബര ജെറ്റ് വിമാനം സേവനനികുതി വകുപ്പ് വീണ്ടും ലേലം ചെയ്‌തേക്കും. കഴിഞ്ഞതവണ 152 കോടി രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്. ലേലത്തില്‍ വിളിച്ച ഏറ്റവും വലിയ തുക 27 കോടി രൂപ മാത്രമായിരുന്നു.
ഈ തുക നിരസിച്ചാണ് വകുപ്പ് വീണ്ടും ലേലം നടത്താന്‍ ഉദ്ദേശിക്കുന്നത്. ജൂണ്‍ 30ന് നടന്ന ലേലത്തില്‍ എസ്ജിഐ കൊമെക്‌സ് എന്ന ആഭ്യന്തര കമ്പനിയാണ് 27 കോടി രൂപ വിളിച്ചത്. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അള്‍ന ഏറോ ഡിസ്ട്രിബ്യൂഷനല്‍ ഫിനാന്‍സ് എന്ന കമ്പനി 1.09 കോടിയാണ് വിളിച്ചത്.
ഈ രണ്ടു കമ്പനികള്‍ മാത്രമായിരുന്നു ലേലത്തില്‍ പങ്കെടുത്തിരുന്നത്. 2013 ഡിസംബറിലാണ് ജെറ്റ് സേവനനികുതി വകുപ്പ് പിടിച്ചെടുത്തത്. 800 കോടി രൂപയാണു നികുതി കുടിശ്ശികയായി മല്യയുടെ കിങ്ഫിഷര്‍ കമ്പനി നല്‍കാനുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss