|    Dec 13 Wed, 2017 9:17 am
Home   >  Todays Paper  >  Page 1  >  

മല്യക്കെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു

Published : 14th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളില്‍ നിന്നു വന്‍ തുക വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യക്കെതിരേ സിബിഐ പുതിയൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തിരിച്ചടയ്ക്കാനുള്ള വായ്പയുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയിലാണു നടപടി. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ വിമാനത്തിന്റെ പേരില്‍ നല്‍കിയ ഒരുകോടി രൂപയുടെ ചെക്ക് മടങ്ങിയ കേസില്‍ പട്യാലാ ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നവംബര്‍ നാലിനു നേരിട്ടു ഹാജരാവാനായിരുന്നു നിര്‍ദേശം. സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞമാസം സുപ്രിംകോടതി മല്യക്കെതിരേ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക