|    Mar 28 Tue, 2017 9:37 pm
FLASH NEWS

മല്യക്കെതിരേ ജാമ്യമില്ലാ വാറന്റ്

Published : 17th July 2016 | Posted By: SMR

മുംബൈ: ബ്രിട്ടനിലേക്കു കടന്ന മദ്യവ്യവസായി വിജയ് മല്യക്കെതിരേ ചെക്ക് കേസില്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഫയല്‍ ചെയ്ത കേസില്‍ അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റാണ് വാറന്റ് പുറപ്പെടുവിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയ 100 കോടി രൂപയുടെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസിലാണു നടപടി. ഇന്നലെ കോടതിയില്‍ ഹാജരാവണമെന്നും അല്ലാത്തപക്ഷം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുമെന്നും മജിസ്‌ട്രേറ്റ് എ എ ലാവുല്‍കര്‍ മെയ് ഏഴിന് മുന്നറിയിപ്പുനല്‍കിയിരുന്നു. എന്നാല്‍, മല്യ ഇന്നലെ കോടതിയില്‍ എത്തിയില്ല.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day